തിരുവനന്തപുരത്ത് എബിവിപിക്കാര്‍ ദളിത് വിദ്യാര്‍ഥിയെ പൂര്‍ണനഗ്‌നനാക്കി മര്‍ദ്ദിച്ചു; കാവി കൊടി പിടിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി

തിരുവനന്തപുരം: ചെഗുവേരയുടെ ചിത്രം മൊബൈലില്‍ സൂക്ഷിച്ചതിന് ദളിത് വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ പൂര്‍ണനഗ്‌നനാക്കി മര്‍ദ്ദിച്ചു. എബിവിപിയുടെ കൊടി പിടിച്ചില്ലെങ്കില്‍ കോളേജില്‍ പഠിപ്പിക്കില്ലെന്ന് എബിവിപി കൊലവിളി നടത്തി.

കല്ല് കൊണ്ട് കഴുത്തിന് പുറകിലും, മുതുകിലും മര്‍ദ്ദിച്ചു

ഈ കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ വച്ച് ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയും നേമം സ്വദേശിയുമായ അഭിജിത്തിന് നേര്‍ക്ക് എബിവിപി പ്രവര്‍ത്തകരുടെ കാടത്തം അരങ്ങേറിയത്. ചെഗുവേരയുടെ ചിത്രം മൊബൈലിന്റെ സ്‌ക്രീന്‍ സേവറായി കണ്ടതാണ് എബിവിപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

ബലമായി അഭിജിത്തില്‍ നിന്ന് ഫോണ്‍ പിടിച്ച് വാങ്ങിയ പ്രവര്‍ത്തകര്‍ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ എസ്എഫ്‌ഐയുടെ രക്തസാക്ഷി സജിന്‍ ഷാഹുലിന്റെ ചിത്രം കണ്ടു.

ഇതോടെ പ്രകോപിതരായ എബിവിപി പ്രവര്‍ത്തകര്‍ കോളേജ് ഗ്രൗണ്ടിലേക്ക് അഭിജിത്തിനെ കൊണ്ട് പോയ ശേഷം ബലമായി വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്തു. പൂര്‍ണനഗ്‌നനാക്കിയ ശേഷം കല്ല് കൊണ്ട് കഴുത്തിന് പുറകിലും, മുതുകിലും മര്‍ദ്ദിച്ചു.

സംഭവത്തിന് ശേഷം ഭയപ്പാട് മൂലം രണ്ട് ദിവസം ക്ലാസില്‍ പോകാതിരുന്ന വിദ്യാര്‍ത്ഥി ഇന്നലെയാണ് കോളേജില്‍ എത്തിയത്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച എബിവിപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനമായി വരുമ്പോള്‍ പ്രകടനത്തിന് മുന്നില്‍ കൊടിപിടിച്ച് നടക്കാനും, രാഖി കെട്ടാതെ മേലാല്‍ കോളേജില്‍ വരരുത് എന്നും അഭിജിത്തിനെ താക്കീത് ചെയ്തു.

കൊടി പിടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചു. കോളേജ് മാറ്റം ആവശ്യപ്പെട്ട് കേരളാ സര്‍വ്വകലശാലയിലെത്തിയപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്. മര്‍ദ്ദനമേറ്റ അഭിജിത്ത് പഠനം ഉപേക്ഷിച്ചിരിക്കുകയാണ്. ഇനിയേതായാലും ആ കോളേജില്‍ പഠിക്കില്ലെന്നതാണ് അഭിജിത്തിന്റെ നിലപാട്

ജനാധിപത്യം സംരക്ഷിക്കാന്‍ പദയാത്ര നടത്തുന്നവരുടെ തനിനിറമാണ് വെളിച്ചതായതെന്ന് എസ്എസ്‌ഐ സംസ്ഥാന സെക്രട്ടറി എം.വിജിന്‍ കുറ്റപ്പെടുത്തി.

സംഭവത്തെ പറ്റി അന്വേഷിക്കുമെന്നും വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റക്കാരെന്ന് കണ്ടാല്‍ നടപടി എടുക്കുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് വ്യക്തമാക്കി. എന്നാല്‍ സംഭവത്തെ പറ്റി ഒന്നുമറിയില്ലെന്ന് കോളേജ് അധികാരികള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News