ട്വന്റി 20 പൂരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം; ചരിത്രം കുറിക്കാന്‍ ഇന്ത്യ; തിരിച്ചടിക്കാന്‍ കംഗാരുപ്പട

റാഞ്ചി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജന്‍മനാടായ റാഞ്ചിയിലാണ് മത്സരം.

ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴുമണിക്ക് മത്സരം ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മഴ ഭീഷണിയാകുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ആഷസിന് മുമ്പ് ആത്മവിശ്വാസം തിരിച്ചുപിടിക്കണം

ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയിലും നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ കംഗാരുപ്പട അഭിമാനം കാക്കാനാണ് ടി ട്വന്റിക്കിറങ്ങുന്നത്.

ചരിത്രപ്രസിദ്ധമായ ആഷസിന് മുന്‍പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കുട്ടിക്രിക്കറ്റിലെങ്കിലും ജയിച്ചേ മതിയാകു.

മറുവശത്ത് ടീം ഇന്ത്യയാകട്ടെ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. നായകന്‍ വിരാട് കോഹ്ലിക്കൊപ്പം രോഹിതും പാണ്ഡ്യയും മികച്ച ഫോമിലാണെന്നത് ഇന്ത്യന്‍ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു.

ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, വെറ്ററന്‍ പേസ് ബൗളര്‍ ആശിഷ് നെഹ്‌റ എന്നിവര്‍ തിരിച്ചെത്തിയിട്ടുണ്ട്. ധവാന്‍ ഓപ്പണറായി ടീമില്‍ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here