പടയോട്ടം നടത്താന്‍ വന്ന ‘പടനായകന്‍’ ഒറ്റ രാത്രി കൊണ്ട് സ്ഥലംവിട്ടു; അതാണ് കേരളം: ബിജെപിക്ക് മുഖ്യമന്ത്രി പിണറായിയുടെ മറുപടി – Kairalinewsonline.com
Kerala

പടയോട്ടം നടത്താന്‍ വന്ന ‘പടനായകന്‍’ ഒറ്റ രാത്രി കൊണ്ട് സ്ഥലംവിട്ടു; അതാണ് കേരളം: ബിജെപിക്ക് മുഖ്യമന്ത്രി പിണറായിയുടെ മറുപടി

പക്ഷേ, കേരളത്തിന്റെ ഉള്‍ക്കാമ്പ് അദ്ദേഹത്തിന് അറിയില്ല.

ആലപ്പുഴ: ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തുന്ന ഏത് വെല്ലുവിളി നേരിടാനും കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിന്റെ ഉള്‍ക്കാമ്പ് അദ്ദേഹത്തിന് അറിയില്ല

നുണപ്രചാരണങ്ങളിലൂടെ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപിയും നേതാക്കളും നാട്ടില്‍ ഇല്ലാത്ത പടയെ ഇറക്കുമതി ചെയ്തു. അവരെ നയിക്കാന്‍ അമിത് ഷാ നേരിട്ട് വന്നു. പക്ഷേ, കേരളത്തിന്റെ ഉള്‍ക്കാമ്പ് അദ്ദേഹത്തിന് അറിയില്ല.

ആ ഉള്‍ക്കാമ്പിനോട് മുട്ടി നോക്കിയപ്പോഴാണ് ഇത് അത്ര പെട്ടെന്ന് പൊളിക്കാന്‍ പറ്റുന്നതല്ല എന്ന് അദ്ദേഹത്തിന് മനസിലായത്. അതോടെ ഈ നാടിനെ കീഴ്‌പ്പെടുത്തുമെന്ന് വെല്ലുവിളിച്ച് പടയോട്ടം നടത്താന്‍ മുന്നില്‍ നിന്ന പടനായകന്‍ ഒറ്റ രാത്രി കൊണ്ട് നാടുവിട്ടു. അതാണ് കേരളം- മുഖ്യമന്ത്രി പിണറായി പറയുന്നു.

കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി കൊണ്ടുവന്ന ദേശീയ മാധ്യമങ്ങള്‍ കേരളത്തിന്റെ യഥാര്‍ത്ഥ വസ്തുത മനസിലാക്കി അത് രാജ്യത്തെ അറിയിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

To Top