ഇന്ധനവില അന്യായമായി വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 13ന്  പമ്പുകള്‍ അടച്ചിടുന്നു

മുംബൈ:എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില അന്യായമായി വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 13ന് രാജ്യവ്യാപകമായി പമ്പുകള്‍ 24 മണിക്കൂര്‍ അടച്ചിടാന്‍ തീരുമാനിച്ച് യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട്.

27 മുതല്‍ അനിശ്ചിതകാല സമരം

തുടര്‍ന്നും തീരുമാനമായില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും.

പെട്രോളിയം ഡീലര്‍മാരുടെ മൂന്ന് ദേശീയ സംഘടനകള്‍ ചേര്‍ന്നതാണ് യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട്. 54,000ത്തോളം പെട്രോള്‍ പമ്പുകളാണ് ഇവര്‍ക്കു കീഴിലുള്ളത്.

ഇവയില്‍ എല്ലാം 13ന് പെട്രോള്‍ വാങ്ങല്‍/വില്‍പനയുണ്ടാകില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

കാലഹരണപ്പെട്ട മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡന്‍സ് നിയമം ഉപേക്ഷിക്കുകയെന്ന ആവശ്യവും സംഘടന ഉന്നയിക്കുന്നുണ്ട്.

പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക, പെട്രോള്‍ ഇകൊമേഴ്സ് പോര്‍ട്ടലുകളിലൂടെ ഹോം ഡെലിവറി നടത്താനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികള്‍ മുന്നോട്ടു വയ്ക്കു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News