കൊല്ലം: മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തെ കണ്ടുപഠിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തില്‍ എല്ലാ മതവിഭാഗങ്ങളും ഒന്നിച്ച് സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഇത് വലിയൊരു കാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.

സംസ്‌കാരവും മൂല്യങ്ങളും സംരക്ഷിക്കുന്നതിലും കേരളത്തിന്റെ സംഭാവനകള്‍ നിസ്തുലമാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഷ്ട്രപതിയായി അധികാരമേറ്റടുത്ത ശേഷമുള്ള കോവിന്ദിന്റെ ആദ്യകേരള സന്ദര്‍ശനമാണിത്. കൊല്ലത്ത് അമൃതാനന്ദമയി മഠത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആണ് അദ്ദേഹം എത്തിയത്. രാവിലെ 9.30ന് എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു.