ഗൊരഖ്പൂര്‍ വീണ്ടും കുട്ടികളുടെ ശവപ്പറമ്പാകുന്നു; 24 മണിക്കൂറിനുള്ളില്‍ 16 കുട്ടികള്‍ പിടഞ്ഞ് മരിച്ചു

ഗൊരഖ്പൂര്‍: ശിശുമരണങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച ബിആര്‍ഡി മെഡിക്കല്‍ കോളജ് വീണ്ടും ദുരന്തഭൂമിയായി. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലച്ചില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കുട്ടികള്‍ പിടഞ്ഞ് മരിച്ചു.

നവജാത ശിശുക്കളും

10 നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് മരണമടഞ്ഞത്. ജപ്പാന്‍ ജ്വരം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

നവജാതശിശുക്കളുടെ ഐസിയുവില്‍ പ്രവേശിപ്പിച്ച പത്ത് കുട്ടികളും, കുട്ടികളുടെ ഐസിയുവില്‍ പ്രവേശിപ്പിച്ച ആറ് കുട്ടികളുമാണ് മരിച്ചത്.

കഴിഞ്ഞ മാസം ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭിക്കാതെ 100 ഓളം കുട്ടികള്‍ മരിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു.

ദുരന്തത്തില്‍ നിന്ന് യോഗി സര്‍ക്കാര്‍ ഒന്നും പഠിച്ചില്ലെന്നതാണ് പുതിയ സംഭവം തുറന്നുകാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News