ഇന്ത്യന്‍ ടെലികോം മേഖല 5 ജി യുദ്ധത്തിലേക്ക്; ഉപയോക്താക്കള്‍ക്ക് നല്ലകാലമോ

രാജ്യത്തെ ടെലികോം രംഗം ഡാറ്റാ യുദ്ധത്തിന്‍റെ മറ്റൊരു തലത്തിലേക്ക് കടക്കുകയാണ് ‍. രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വൊഡാഫോണ്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ജിയോ തുടങ്ങിയവര്‍ 4 ജിയും കടന്ന് 5 ജി സാങ്കേതിക വിദ്യയിലേക്കുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങളിലാണ്.

ഇതിന്‍റെ ഭാഗമായി വമ്പന്‍ മിമോ സാങ്കേതികവിദ്യ (MIMO- മള്‍ടിപ്പിള്‍ ഇന്‍പുട്ട് മള്‍ടിപ്പിള്‍ ഔട്ട്പുട്ട് ) അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.

മിമോ സവിശേഷത

ഒന്നിലധികം ട്രാന്‍സ്മിറ്ററുകള്‍ വഴി ഒരേസമയം കൂടുതല്‍ ഡാറ്റ കൈമാറ്റം ചെയ്യാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് ഇത്. രാജ്യത്തിന്‍റെ 5ജിയിലേക്കുള്ള ചുവടായി ഇതിനെ വിലയിരുത്താം.

ജിയോ 4ജി നെറ്റ് വർക്ക് നിലവിലുള്ളതിനേക്കാൾ അഞ്ച് മുതല്‍ ഏഴ് ഇരട്ടിയോളം അധികം വേഗതയിലാണ് മിമോ സാങ്കേതിക വഴിയുള്ള ഡാറ്റാ വേഗത.

മിമോ സാങ്കേതിക വിദ്യയുടെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞതായി വൊഡാഫോണ്‍ ഇന്ത്യ ടെക്‌നോളജി ഡയറക്ടര്‍ വിശാന്ത് വോറ ഇതിനകം പറഞ്ഞുക‍ഴിഞ്ഞു. റിലയന്‍സ് ജിയോയും മിമോ സാങ്കേതികവിദ്യ പരീക്ഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News