മഹീന്ദ്ര KUV100 NXT ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു; സവിശേഷതകളും വിലയുമറിയാം

പുതിയ KUV100 NXT  ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു.  മൈക്രോ എസ്‌യുവി KUV100 നെ കനത്ത രീതിയില്‍ അപ്‌ഡേറ്റ് ചെയ്‌തൊരുക്കിയതാണ് പുതിയ KUV100 NXT.

മുന്‍നിര എസ്.യു.വികളെ ഓര്‍മ്മപ്പെടുത്തുന്ന രൂപത്തില്‍ കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ മഹീന്ദ്ര വിപണിയിലെത്തിച്ച KUV100 ന് പക്ഷെ മഹീന്ദ്രയുടെ പ്രതീക്ഷ കാക്കാന്‍ സാധിച്ചില്ല.

എന്നാല്‍ പുതിയ KUV100 NXT യിലൂടെ മൈക്രോ എസ്‌യുവിയുടെ ചരിത്രം മാറ്റി എ‍ഴുതാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ മഹീന്ദ്ര. വരവിന് മുമ്പ് തന്നെ പുത്തന്‍ KUV100 NXT യുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

പുതുക്കിയ മുഖരൂപത്തിന്റെ പശ്ചാത്തലത്തില്‍ ഒരല്‍പം മസില്‍മാനായാണ് KUV100 NXT എത്തുക.
മുന്‍ മോഡലിനെക്കാളും 25 mm അധിക നീളവും KUV100 NXT യ്ക്ക് ഉണ്ട് (3700 mm നീളം). പുത്തന്‍ മഹീന്ദ്ര മോഡലുകളില്‍ സാന്നിധ്യമറിയിക്കുന്ന ഫൊക്‌സ് സ്‌കിഡ് പ്ലേറ്റുകള്‍ KUV100 NXT യിലും ഇടംപിടിച്ചിട്ടുണ്ട്.

3700 എംഎം ആകെ നീളം

പുറംമോടിയില്‍ മുന്‍ഭാഗത്താണ് വാഹനത്തിലെ പ്രധാന മാറ്റം. ഹെഡ്‌ലൈറ്റും ഫോഗ് ലാംമ്പും ബോണറ്റും അടങ്ങിയ ഭാഗത്തിന്റെ ഡിസൈന്‍ മാറ്റിയിട്ടുണ്ട്. മുന്നിലും പിന്നിലും അലൂമിനിയം നിര്‍മിത സ്‌കിഡ് പ്ലേറ്റും ഇടംപിടിച്ചു. മുന്‍മോഡലിനെക്കാള്‍ 25 എംഎം നീളവും അധികമുണ്ട്, ഇതോടെ 3700 എംഎം ആയി ആകെ നീളം.

ബോഡിക്ക് ചുറ്റും പ്ലാസ്റ്റിക്ക് ക്ലാഡിംഗ് വീല്‍ ആര്‍ച്ചുകളായും രൂപാന്തരപ്പെട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയം. . ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റമാണ് അകത്തളത്തെ ആകര്‍ഷണം. ടോപ് സ്‌പെക്കില്‍ മാത്രേ ടച്ച് സ്‌ക്രീന്‍ സിസ്റ്റം ലഭിക്കു.

ബേസ് വേരിയന്റ് ഉള്‍വശം ഗ്രേ കളറിലും ടോപ് വേരിയന്റ് ആള്‍ ബ്ലാക്ക് കളറിലുമാണ് അണിയിച്ചൊരുക്കിയത്. KUV 100-ന്റെ വേരിയന്റുകളും കമ്പനി വെട്ടിക്കുറച്ചു. K2+, K4+, K6+, K8, k8+ എന്നീ പതിപ്പുകളിലാണ് പുതിയ മോഡല്‍ ലഭ്യമാവുക.

ഇനി സ്റ്റാന്റേര്‍ഡായി സിക്‌സ് സീറ്ററായിരിക്കും KUV 100. ആവശ്യക്കാരുണ്ടെങ്കില്‍ ഓര്‍ഡറിനനുസരിച്ച് 5 സീറ്ററും നിര്‍മിച്ച് നല്‍കും. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ ഒരു മാറ്റവുമില്ല.

1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പഴയപടി തുടരും. പെട്രോള്‍ എന്‍ജിന്‍ 83 പിഎസ് പവറും 115 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ 78 പിഎസ് പവറും 190 എന്‍എം ടോര്‍ക്കും നല്‍കും.

5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. അഡീഷ്ണല്‍ ഫീച്ചേഴ്‌സ്‌ ഉള്‍പ്പെടുത്തിയതിനാല്‍ വില ചെറിയതോതില്‍ ഉയരാന്‍ സാധ്യതയുണ്ട്. നിലവില്‍ 4.7 ലക്ഷം മുതല്‍ 7.4 ലക്ഷം രൂപ വരെയാണ് KUV 100 യുടെ എക്‌സ്‌ഷോറൂ വില

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here