യോഗിയുടെ യു പി വീണ്ടും കുട്ടികളുടെ ദുരന്തഭൂമിയാകുന്നു; വിഷവാതകം ശ്വസിച്ച് മുന്നൂറിലധികം സ്‌കൂള്‍ കൂട്ടികള്‍ അത്യാസന്ന നിലയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഷാംലി മേഖലയിലാണ് വിഷ വാതകം ശ്വസിച്ച് മുന്നുറിലധികം സ്‌കൂള്‍ കുട്ടികള്‍ അത്യാസന്ന നിലയിലായത്. പഞ്ചസാര മില്ലില്‍ നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ചാണ് സമീപത്തെ സ്‌കൂള്‍ കൂട്ടികള്‍ ദുരന്തം എറ്റുവാങ്ങിയത്.

50 ഓളം കുട്ടികളുടെ അവസ്ഥ അതീവ ഗുരുതരം

സരസ്വതി ശിശു മന്ദിരത്തിലാണ് സംഭവം. ശ്വാസതടസ്സം, ചര്‍ദ്ദി, വയറു വേദന, തലചുറ്റല്‍, കണ്ണ് നീറല്‍ എന്നിവയാണ് കുട്ടികള്‍ക്കുണ്ടായത്. 50 ഓളം കുട്ടികളുടെ അവസ്ഥ അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മറ്റ് കുട്ടികളുടെ അവസ്ഥയും മെച്ചമല്ല. കുട്ടികളില്‍ പലരേയും മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുറെക്കാലമായി അടച്ചിട്ടിരുന്ന മില്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനു വേണ്ടി ശുചീകരണ പ്രവര്‍ത്തനത്തിലായിരുന്നു. ഇതിനിടെയായിരിക്കാം വാതകചോര്‍ച്ച ഉണ്ടായതെന്നാണ് വിലയിരുത്തലുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here