പരസ്യ രംഗത്തും പുതുമ; അര്‍ധ നഗ്‌ന സ്ത്രീകള്‍ക്ക് പകരം പുരുഷ നഗ്‌നത ട്രെന്‍ഡാകുന്നു

ഉത്പന്നമേതുമാകട്ടെ, ഭാഗിക നഗ്‌നമായ സ്ത്രീ ശരീരം പരസ്യത്തിന്റെ ഭാഗമായ കാലത്തിന് വിട. പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള വസ്ത്രങ്ങളിലും ഷേവിങ്ങ് ക്രീമുകളിലും ബോഡി സ്‌പ്രേകളില്‍ പോലും അര്‍ദ്ധനഗ്‌നയായ സ്ത്രീയെ ഒരു പ്രോപ്പര്‍ട്ടിയായാണ് ഇതുവരെ ചിത്രീകരിച്ചിരുന്നത്.

Not Dressing Men 

എന്നാല്‍ സ്ത്രീ നഗ്‌നതയെ ഭാഗികമായി പരസ്യപ്പെടുത്തിക്കൊണ്ടുള്ള വിപണനതന്ത്രങ്ങള്‍ക്ക് പകരം ഞങ്ങള്‍ക്കിഷ്ടം പുരുഷനഗ്‌നതയാണ്. എന്ന പ്രഖ്യാപനവുമായി സ്യൂട്ട് ബ്രാന്‍ഡായ സ്യൂസ്റ്റുഡിയോയുടെ പുതിയ പരസ്യം പുറത്തെത്തി.

Not Dressing Men എന്ന ഹാഷ് ടാഗിനൊപ്പമാണ് പുതിയ പരസ്യചിത്രം കമ്പനി പുറത്തിറക്കിയിരിക്കുന്നത്. സ്യൂട്ട് ധരിച്ച സ്ത്രീക്കൊപ്പം ഫ്രെയിമില്‍ നഗ്‌നനായ പുരുഷനെയും കാണാം.

മുന്‍കാല പരസ്യങ്ങളില്‍ അര്‍ധ നഗ്‌ന സ്ത്രീകളെ ഏതുതരത്തില്‍ പ്രോപ്പര്‍ട്ടിയായി ചിത്രീകരിച്ചോ അതേ തരത്തില്‍ നഗ്‌ന പുരഷന്‍ ഈ ചിത്രത്തിലും പ്രോപ്പര്‍ട്ടിയാണെന്ന് മാത്രം. ഫ്രെയിമില്‍ നിന്ന് പുറത്തേക്ക് നടക്കുന്ന നിലയിലോ സോഫയില്‍ കിടക്കുന്ന നിലയിലോ ഒക്കെയാണ് പരസ്യത്തിലെ പുരുഷ സാന്നിധ്യം.

ഞാന്‍ സ്യൂട്ടണിഞ്ഞ മനോഹരിയാണ്. എനിക്കൊരു നഗ്‌നനായ പുരുഷനുണ്ട് എന്ന് ക്യമാറയെ നോക്കി ചങ്കൂറ്റത്തോടെ പറയുന്ന നിലയിലാണ് വനിതാ മോഡലുകള്‍.

പരസ്യ രംഗത്തെ ഈ പരിഷ്‌കരണം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. പതിവുപോലെ അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

പരസ്യത്തിലെ നഗ്‌ന സാന്നിധ്യം സ്ത്രീയുടേതായാലും പുരുഷന്റേതായാലും ഇത് സമൂഹത്തിന് നല്‍കുന്നത് നിഷേധ സന്ദേശമാണെന്ന് പ്രമുഖ മാനസികാരോഗ്യ പ്രചാരണ പ്രവര്‍ത്തകന്‍ ഡാനി ബൊവ്മാന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News