ഉദാഹരണം സുജാത കാണണം; മുഖ്യമന്ത്രി പിണറായിയോട് മഞ്ജു; ചിത്രം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകുന്നത്

തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ മുഖ്യമന്ത്രി പിണറായിയുമായി കൂടിക്കാഴ്ച നടത്തി. ഉദാഹരണം സുജാതയുടെ പ്രൊമോഷന്റെ ഭാഗമായി തലസ്ഥാനത്തെത്തിയ മഞ്ജു മുഖ്യമന്ത്രിയെ സിനിമ കാണാനായി ക്ഷണിക്കുകയും ചെയ്തു.

ചിത്രത്തിന്റെ സംവിധായകനായ ഫാന്റം പ്രവീണ്‍, നിര്‍മാതാക്കളായ മാര്‍ട്ടിന്‍ പ്രാക്കാട്ട്, നടന്‍ ജോജു ജോര്‍ജ്ജ് തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകുന്നതാണ് സിനിമയെന്നും ചിത്രം കാണണമെന്ന് മഞ്ജു പറഞ്ഞതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥിനെയും മഞ്ജു സന്ദര്‍ശിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം ഒരു കുട്ടിയുടെ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് കാണിച്ചു തരുന്ന സിനിമയാണിതെന്ന് മഞ്ജു മന്ത്രിയോട് പറഞ്ഞു.

അട്ടക്കുളങ്ങര, കോട്ടണ്‍ഹില്‍ സ്‌കൂളുകളില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയതിന് മന്ത്രിക്ക് നന്ദിയും മഞ്ജു അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here