കൽപ്പറ്റയിൽ മാതൃഭൂമി അവതരിപ്പിക്കുന്ന ചടങ്ങിൽ കൈരളി ടി വി ചെയർമാൻ മമ്മൂട്ടി പുരസ്കാരവിതരണം നിർവ്വഹിക്കും. എം. പി. വീരേന്ദ്രകുമാർ എം. പി മുഖ്യാതിഥിയായിരിക്കും.
കൈരളി ടി. വി. മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസ് അധ്യക്ഷത വഹിക്കും. സി. കെ. ശശീന്ദ്രൻ എം. എൽ. എ., കൈരളി ടി. വി. ഡയറക്ടർമാരായ എ. വിജയരാഘവൻ, എ. കെ. മൂസ മാസ്റ്റർ എന്നിവരും സംസാരിക്കും.
നാലാമത് ഡോക്ടേഴ്സ് അവാർഡ്
കൽപ്പറ്റ പുളിയാർമല കൃഷ്ണ ഗൗഡർ ഓഡിറ്റോറിയത്തിൽ വൈകിട്ട് 6നാണ് ചടങ്ങ്. നാലാമത് കൈരളി പീപ്പിൾ ഡോക്ടേഴ്സ് അവാർഡാണിത്.
ഡോക്ടർമാരായ പി. വി. ഗംഗാധരൻ, എം. ആർ. രാജഗോപാൽ, ജോസ് ചാക്കോ പെരിയപുറം, വൈ. എസ്. മോഹൻ കുമാർ, എസ്. എസ്. സന്തോഷ് കുമാർ, ഷാഹിർ ഷാ, പി. എ. ലളിത, നൂന മാർജ, എസ്. അബ്ദുൾ ഖാദർ എന്നിവരാണ് മുൻ അവാർഡ് ജേതാക്കൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here