ദക്ഷിണേന്ത്യയില്‍ നിന്നും എത്തി ബോളിവുഡില്‍ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് രേഖയും വിദ്യാ ബാലനും.
ഇരുവരും ആരുടേയും പിന്‍ബലമില്ലാതെ ബോളിവുഡില്‍ തങ്ങളുടേതായ ഇടം നേടി. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ചില കാര്യങ്ങളില്‍ സാമ്യതകളും ഉണ്ട്.
ബോളിവുഡിലെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ മാറ്റി മറിച്ച ഇരുവരും കാഞ്ചീപുരം സാരികള്‍ അണിഞ്ഞാണ് ചടങ്ങുകള്‍ക്ക് എത്താറുള്ളത്.
വളരെ അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന രേഖയും വിദ്യാ ബാലനും പൊതു വേദികളില്‍ അത് പ്രകടിപ്പിച്ചിട്ടുമുണ്ട്
ഒരിക്കല്‍ ഒരു അവാര്‍ഡ് വേദിയിലേക്ക് രേഖ വിദ്യയെ ആനയിച്ചത് തമിഴില്‍ സംസാരിച്ചു കൊണ്ടാണ്.
ഞങ്ങളുടെ വീട്ടിലെ പെണ്‍കുട്ടി എന്നാണു അന്നവര്‍ വിദ്യയെ വിശേഷിപ്പിച്ചത്. പ്രിയപ്പെട്ട മാഡം ‘രേ’ എന്നാണു വിദ്യ അവരെ അഭിസംബോധന ചെയ്യുക.
ഇന്നലെ രേഖയ്ക്ക് 63 വയസ്സ് തികഞ്ഞു
തങ്ങള്‍ തമ്മിലുള്ള സൗഹൃദം വ്യക്തമാക്കിക്കൊണ്ട് വിദ്യ കുടുംബത്തോടൊപ്പം രേഖ ഇരിക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here