ആവേശത്തോടെ മുട്ട കഴിക്കാം; ക്യാന്‍സറടക്കമുള്ള മാരകരോഗങ്ങളെ പടിക്ക് പുറത്താക്കാം; പുതിയ പരീക്ഷണങ്ങള്‍ മാനവരാശിക്ക് നേട്ടമാകും

ടോക്യോ: ആധുനിക കാലത്ത് രോഗങ്ങളെ ഭയപ്പെട്ടാണ് മനുഷ്യന്‍ ജീവിക്കുന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പലവിധ അസുഖങ്ങള്‍ക്കും അടിപ്പെട്ടിരിക്കുകയാണ്.

മാരക രോഗങ്ങള്‍ ഒരു കുടുംബത്തിന്റെ ആശ്രയത്തെ മാത്രമല്ല സാമ്പത്തികഭദ്രതയെയും തകര്‍ത്താണ് കടന്നുപോകുന്നത്. ഇതിനിടയിലാണ് മാരക രോഗങ്ങളില്‍ നിന്ന് രക്ഷതേടിയുള്ള പരീക്ഷണങ്ങള്‍ മനുഷ്യവംശം ആരംഭിച്ചത്.

അത്തരം പരീക്ഷണങ്ങള്‍ വിജയത്തിലേക്ക് കടക്കുന്നതായാണ് വ്യക്തമാകുന്നത്. ഭക്ഷണ സാധനങ്ങളുടെയടക്കം ജനിതക മാറ്റം വരുത്തി പ്രതിരോധം തീര്‍ക്കാനാകുമോയെന്ന പരീക്ഷണങ്ങള്‍ വിജയത്തിലേക്ക് നീങ്ങുകയാണ്.

കോ‍ഴിമുട്ട

കോഴിമുട്ടയില്‍ മാറ്റം വരുത്താനുള്ള പരീക്ഷണം വിജയം കണ്ടതായി ജപ്പാനിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളെ തുരത്താന്‍ ജനിതക മാറ്റം വരുത്തിയ കോഴികളുടെ മുട്ടയിലൂടെ സാധിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

ജനിതക പരിഷ്‌കരണത്തിലൂടെ ഗവേഷകര്‍ സൃഷ്ടിച്ചെടുത്ത കോഴികളുടെ മുട്ടയില്‍ മാരക രോഗങ്ങളെ തടയാനുള്ള മരുന്ന് അടങ്ങിയിട്ടുണ്ട്. ഹെപ്പറ്റൈറ്റ്‌സ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്ന പ്രോട്ടീനാണ് ഇത്തരം കോഴികളുടെ മുട്ടയില്‍ നിന്നും ലഭിക്കുക.

അവസാനവട്ട പരീക്ഷണങ്ങള്‍ തുടരുന്നതിനാല്‍ ഇത് ലഭ്യമാകാന്‍ കുറച്ച് നാള്‍ കൂടി കഴിയും. എന്തായാലും പരീക്ഷണങ്ങള്‍ വിജയമാണെന്ന റിപ്പോര്‍ട്ടുകള്‍ മാനവരാശിയെ സംബന്ധിച്ചടുത്തോളം ആഹഌദകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News