ആതുരസേവനത്തിലൂടെ മാതൃകയായവര്‍ക്ക് കൈരളി പീപ്പിള്‍ ടിവിയുടെ ആദരം; ഡോക്ടേ‍ഴ്സ് പുരസ്കാരം മമ്മൂട്ടി വിതരണം ചെയ്തു

കല്‍പറ്റ: കേരളത്തിൽ മികച്ച സേവനം നിർവ്വഹിക്കുന്ന ഡോക്ടർമാർക്കായുള്ള കൈരളിപീപ്പിൾ ടിവിയുടെ നാലാമത് ഡോക്ടേ‍ഴ്സ് അവാർഡുകൾ വയനാട്ടിൽ വിതരണം ചെയ്തു.

കൽപ്പറ്റ പുളിയാർ മലയിലെ കൃഷ്ണ ഗൗഡർ ഹാളിൽ വയനാട് കണ്ട അപൂർവ്വ ജനപങ്കാളിത്തത്തോടെയായിരുന്നു ചടങ്ങ്. ജനകീയ നാമനിർദ്ദേശങ്ങളിൽ നിന്നും ബി ഇക്ബാലും ഡോ പികെ ജമീലയും തെരെഞ്ഞെടുത്ത മികച്ച ഡോക്ടർമാർക്ക് പത്മശ്രീ മമ്മൂട്ടിപുരസ്കാരങ്ങൾ നൽകി.

സന്നദ്ധ സേവന മേഖലയിൽ നിന്ന് ഡോ ജിന്ദേന്ദ്രനാഥിനും സർക്കാർ മേഖലയിൽ നിന്ന് ഡോ. സൈറു ഫിലിപ്പിനും
സ്വകാര്യമേഖലയിൽ ഡോ.ഡോ എൻ രാധാകൃഷ്ണനും അംഗീകാരം.

പ്രത്യേക പുരസ്കാരം

പിന്നോക്ക ഗോത്രവിഭാഗത്തിൽ നിന്നുള്ള എം ബി ബി എസ് വിദ്യാർത്ഥി അനൂപിനായിരുന്നു മമ്മൂട്ടിയുടെ  പ്രത്യേകപുരസ്കാരം. ഡോക്ടേ‍ഴ്സ് അവാർഡടക്കം വിവിധമേഖലകളിൽ കൈരളി ടിവി നൽകുന്ന പുരസ്കാര ശ്രേണിയിൽ ഇനി മികച്ച പരിസ്ഥിതിപ്രവർത്തകർക്കുള്ള പുരസ്കാരവുമുണ്ടാകുമെന്ന് ചടങ്ങിൽ മമ്മൂട്ടി പ്രഖ്യാപിച്ചു.

കൈരളിടിവി എം ഡി ജോണ് ബ്രിട്ടാസ് അദ്യക്ഷതവഹിച്ച ചടങ്ങിൽ എ വിജയരാഘവൻ , എ കെ മൂസമാസ്റ്റർ, എം വെങ്കിട്ടരാമൻ ന്യൂസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരൻ സിപിഐ എം ജില്ലാസെക്രട്ടറി എം വേലായുധൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി ഉഷാകുമാരി തുടങ്ങിയവരും സിനിമാ മേഖലയിൽ നിന്ന് അബുസലിം,ജോയ് മാത്യൂ എന്നിവരും പങ്കെടുത്തു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here