നിവിന്‍ പോളിക്ക് സ്വപ്‌നസാഫല്യം

മലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനാണ് നിവിന്‍പോളി. സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരം ഇന്ന് സ്വപ്‌നം സാഫല്യത്തിന്റെ നിറവിലാണ്.

രാജിവ് രവിയുടെ ചിത്രത്തിലൂടെ നാടാകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിവിന്‍. ചിത്രത്തില്‍ എന്‍ എന്‍ പിള്ളയെ അവതരിപ്പിക്കുന്നതും മറ്റാരുമല്ല.

നിവിനും രാജീവ് രവിയും ഒന്നിക്കുന്നു

രാജീവ് രവിതന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞതവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കുട്ടിയ കമ്മട്ടിപാടത്തിന്റെ സംവിധായകനും നിവിനും ആദ്യമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളം ഉയരും.

ഇയ്യോബിന്റെ പുസ്തകത്തിന്റെ രചന നിര്‍വഹിച്ച ഗോപന്‍ ചിദംബരമാണ് രാജീവ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുക. അടുത്തവര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഛായാഗ്രഹണം മധു നീലകണ്ഠനാണ്.

നാടകപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, ചലച്ചിത്രനടന്‍ എന്ന നിലയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച എന്‍ എന്‍ പിള്ളയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുകയെന്നത് നിവിനേയും രാജിവ് രവിയേയും സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News