ജനസംഖ്യാ വിസ്‌ഫോടനം; ഇങ്ങനെ പോയാല്‍ മുംബൈക്ക് ഒന്നാംസ്ഥാനം കിട്ടും

ഇങ്ങനെ പോയാല്‍ 2050ല്‍ മുംബൈ ഏറ്റവും ജനസംഖ്യയുളള ലോകനഗരമാകും.

ജനത്തിരക്ക് നിയന്ത്രിക്കാനാകാതെ തിക്കിലും തിരക്കിലും പെട്ട് മുബൈ റെയില്‍വെ സ്റ്റേഷനില്‍ നിരവധി പേര്‍മരിച്ചു വീണത് യാദൃശ്ചിക സംഭവമല്ല.

ശക്തമായ താക്കീതും മുന്നറിയിപ്പുമാണ്. മുംബൈയെ കാത്തിരിക്കുന്നത് വന്‍ ജനസംഖ്യാ വിസ്‌ഫോടനമാണ്.

രണ്ടായിരത്തി അമ്പതോടെ മുംബൈ ജനസംഖ്യ നാല് കോടി ഇരുപത് ലക്ഷമായി ഉയരും.അതോടെ ജനസംഖ്യയില്‍  നൈജീരിയിലെ ലാഗോസ്,കോംഗോയിലെ കിന്‍ഷാസ,ടാന്‍സാനിയയിലെ ഡാര്‍ എസ് സലാം എന്നീ നഗരങ്ങളെ പിന്തളളി മുംബൈ ജനസംഖ്യയില്‍ ഒന്നാമതെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here