തടികുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ആഹാരം ക‍ഴിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

​​തടികുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ആഹാരം ക‍ഴിക്കുമ്പോള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാൽ മാത്രം മതി പ്രഭാതഭക്ഷണമായി പയര്‍ മുളപ്പിച്ചതു കഴിക്കുക.

പയറുവര്‍ഗങ്ങള്‍, മീന്‍ ഇവയിലൊക്കെ പ്രോട്ടീന്‍ ധാരാളമുണ്ട്. പ്രോട്ടീന്‍ കഴിച്ചാല്‍ എളുപ്പം വയര്‍ നിറയും. പെട്ടെന്നു വിശക്കുകയുമില്ല. അപ്പോള്‍ അരിയാഹാരം ഒഴിവാക്കുകയും ചെയ്യാം. കൊഴുപ്പു നീക്കം ചെയ്ത പാല്‍, തൈര്,എന്നിവയും നല്ലതാണ്.

പ‍ഴം ക‍ഴിക്കുന്നത് വളരേ നല്ലതാണ്. പഴം, പച്ചക്കറി, പയര്‍വര്‍ഗം ഫൈബര്‍, ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ സി തുടങ്ങിയവയെല്ലാം പഴങ്ങളിലുണ്ട്.

പഴങ്ങള്‍ മാത്രം കഴിക്കാവുന്ന പ്രത്യേകതരം ഡയറ്റ് പോലുമുണ്ട്.അതിനു മുന്‍പേ കഴിക്കുക. ബിസ്‌കറ്റും പലഹാരങ്ങളും മറ്റും ഒഴിവാക്കി ഇടയ്ക്ക് പഴമോ സാലഡോ കഴിക്കുക.

വയറിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റാണ് സെലിനിയം ബീന്‍സ്, ഉള്ളി, വെളുത്തുള്ളി, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ചിക്കന്‍, മീന്‍ തുടങ്ങിയവയിലൊക്കെ സെലിനിയം ധാരാളമുണ്ട്. സാലഡില്‍ ഉള്ളിക്കൊപ്പം രണ്ട് അല്ലി വെളുത്തുള്ളി കൂടി ചതച്ചിടുക. ഗുണം കൂടും.

ബീഫ്, പന്നിയിറച്ചി, എണ്ണ തുടങ്ങിയവയിലൊക്കെ ചീത്ത കൊഴുപ്പ് അടങ്ങിയിരിക്കുമ്പോള്‍ നല്ല കൊഴുപ്പുള്ള ഭക്ഷണ സാധനങ്ങളുണ്ട്.

മത്തി അയല തുടങ്ങിയ മല്‍സ്യങ്ങളിലും ഒലിവ് എണ്ണയിലും ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഈ നല്ല കൊഴുപ്പുകള്‍ ശരീരത്തിന്റെ കുറഞ്ഞ തൂക്കം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News