വൈറ്റ് വിഡോ’ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് ഐഎസ് സംഘത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന പാട്ടുകാരി

‘വൈറ്റ് വിഡോ’ എന്ന പേരില്‍ പ്രശസ്തയായ ബ്രീട്ടീഷ് മുന്‍ റോക്ക് ഗായികയും ഐഎസ് തീവ്രവാദിയുമായ സാലി ജോണ്‍സ് അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

സിറിയയുടെയും ഇറാഖിന്റെയും അതിര്‍ത്തിയായ റാഗയില്‍ അമേരിക്ക നടത്തിയ പൈലറ്റില്ലാ വിമാന ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

എന്നാല്‍ ഇക്കാര്യം സ്ഥീരീകരിക്കാന്‍ നല്‍കാന്‍ അമേരിക്ക മടിക്കുകയാണ്. ഇവരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി ഡിഎന്‍എ ടെസ്റ്റ് നടത്തിയാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് അമേരിക്കന്‍ നിലപാട്.

ഹുസൈന്‍ അല്‍ബ്രിട്ടാണി എന്ന പേരില്‍ ബ്രിട്ടീഷ് യുവാക്കളെ ഐഎസിലേക്ക് ചേര്‍ക്കുന്ന ജോലി ചെയ്തു വരികയായിരുന്നു ഇവര്‍.

സിറിയയില്‍ ഐഎസിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തീവ്രവാദ സംഘം റക്ക ആതിര്‍ത്തിയിലേക്ക് മാറുന്നതിനിടെ മായാഡിനില്‍ വെച്ചായിരുന്നു ഡ്രോണ്‍ ആക്രമണം ഉണ്ടായത്.

കൊലപ്പെടേണ്ട കൊടും ഭീകരരുടെ പട്ടികയില്‍ പേര് ഉള്‍പ്പെട്ട വ്യക്തിയായിരുന്നു സാലി ജോണ്‍സ്. കഴിഞ്ഞ മൂന്നുവര്‍ഷമായി രഹസ്യമായാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

ബ്രിട്ടീഷുകാരിയായ സാലി ജോണ്‍സ് ഐഎസിന്റെ ഹാക്കര്‍മാരില്‍ ഒരാളായിരുന്ന ജുനൈദിനെ വിവാഹം കഴിച്ച് 2013ല്‍ ഇവര്‍ സിറിയയിലേക്ക് കുടിയേറുകയായിരുന്നു.

2015 ല്‍ ജുനൈദ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് ഇവര്‍ വൈറ്റ് വിഡോ എന്നറിയപ്പെടാന്‍ തുടങ്ങിയത്.

എന്നാല്‍ ജുനെദിനെ വിവാഹം കഴിക്കുമ്പോള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകനെപറ്റി വിവരങ്ങള്‍ ലഭ്യമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News