ഇസ്രയേലിനെ തൊട്ടാല്‍ അമേരിക്കയ്ക്ക് സഹിക്കില്ല; യുനസ്‌കോയ്ക്കെതിരെ അമേരിക്കയുടെ കടുത്ത നടപടി

ന്യൂയോര്‍ക്ക്: യുനസ്‌കോയില്‍നിന്ന് പിന്മാറുകയാണെന്ന് അമേരിക്ക അറിയിച്ചു. യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ എന്ന യുനസ്‌കോയുടെ ഇസ്രായേല്‍ വിരുദ്ധ നിലപാടാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്.

യുനസ്‌കോയുമായി സഹകരിക്കില്ലെന്ന കാര്യം യു.എസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. യുനെസ്‌കോയുടെ 58 അംഗ എക്‌സിക്യൂട്ടിവ് ബോര്‍ഡ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി വെള്ളിയാഴ്ച യോഗം ചേരാനിരിക്കെയാണ് അമേരിക്കയുടെ പിന്‍മാറ്റം.

സാമ്പത്തിക സഹായം അവസാനിപ്പിച്ചിരുന്നു

നേരത്തെ തന്നെ യുനസ്‌കോ അമേരകികയുടെ കണ്ണിലെ കരടാണ്. 2011ല്‍ യുനസ്‌കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അമേരിക്ക അവസാനിപ്പിച്ചിരുന്നു.

ഇസ്രായേല്‍ നേതാക്കള്‍ക്കെതിരായ പ്രമേയത്തെ തുടര്‍ന്ന് യുനസ്‌കോയില്‍ നിന്ന് ഇസ്രായേലിന്റെ പ്രതിനിധിയെ പിന്‍വലിച്ചിരുന്നു. അതേസമയം, യുനെസ്‌കോയില്‍ നിന്നുള്ള യു.എസിന്റെ പിന്‍മാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച സംഘടനയുടെ അദ്ധ്യക്ഷയായ ഐറീന ബൊക്കോവ രംഗത്തെത്തി.

യുനസ്‌കോയുടെ നിയമപ്രകാരം 2018 ഡിസംബറോടെ മാത്രമെ പൂര്‍ണമായ പിന്മാറ്റം സാധ്യമാകൂ. അതുവരെ അമേരിക്കയ്ക്ക് അംഗമായി തുടരേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here