ബലറാമിന് ഒരു റിലാക്‌സേഷനുമില്ല; നിലവാരത്തെക്കുറിച്ച് പറയാന്‍ നിങ്ങള്‍ക്കെന്തവകാശമെന്ന് സോഷ്യല്‍മീഡിയ; കമന്റിട്ടവരെയെല്ലാം ഊളയെന്ന് വിളിച്ച് വീണ്ടും നിലവാരം തെളിയിച്ചു

തിരുവനന്തപുരം; മന്ത്രി എം.എം മണിയുടെ പോസ്റ്റിന് നിലവാരമില്ലെന്നു പറഞ്ഞ വി.ടി ബല്‍റാമിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ബലറാമിന്റെ പഴയെ പോസ്റ്റുകള്‍ കുത്തിപ്പൊക്കിയുള്ള ചോദ്യമാണ് സോഷ്യല്‍മീഡിയയിലെങ്ങും.

ബലമില്ലാത്ത രാമനെന്ന് എം എം മണി സോഷ്യല്‍ മീഡിയിയല് കുറിച്ചതിനെയാണ് നിലവാരമില്ലെന്ന് പറഞ്ഞ് ബലറാം രംഗത്തെത്തിയത്. ഇത് വ്യക്തമാക്കികൊണ്ട് പോസ്്റ്റ് ഇടുകയും ചെയ്തു.

കമന്‍റിട്ടവരെല്ലാം ഊള

ബലറാമിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ വിമര്‍ശനവുമായി പലരും രംഗത്തെത്തി. ബലറാമിന്റെ മുന്‍കാല പോസ്റ്റുകളുമായാണ് പലരും കമന്റിട്ടിരിക്കുന്നത്.

പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയമടക്കം പരസ്യമായി അധിക്ഷേപിക്കുന്നതില്‍ കുഴപ്പമില്ലെയെന്നും ചോദ്യമുയര്‍ന്നു. വിമര്‍ശിച്ചവരെയെല്ലാം ഊളെ എന്ന് വിളിച്ച് ഒരിക്കല്‍ കൂടി ജനപ്രതിനിധി നിലവാരം കാത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News