കോന്നിയിലെ കൊക്കാത്തോട് നിവാസികള്‍ പട്ടയത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്

പത്തനംതിട്ട: അടൂര്‍ പ്രകാശ് റവന്യൂ മന്ത്രിയായിരിക്കെ പത്തനംതിട്ട കോന്നിയില്‍ വിതരണം ചെയ്ത പട്ടയങ്ങള്‍ വ്യാജമാണെന്ന വിവാദം ക്കുന്പോഴും കോന്നിയിലെ കൊക്കാത്തോട് നിവാസികള്‍ പട്ടയത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. 1977 ന് മുന്പ് പ്രദേശത്ത് കുടിയേറിയവരില്‍ നൂറിലേറെ കുടുംബങ്ങള്‍ പട്ടയത്തിനായി വിവിധ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്.

കഴിഞ്ഞ മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് സ്വന്തം മണ്ഡലമായ കോന്നിയിലെ ആറ് വില്ലേജുകളിലായി വിതരണം ചെയ്ത 1843 പട്ടയങ്ങളാണ് ചട്ടവിരുദ്ധമായാണ് വിതരണം നടതിയാതെന്ന കണ്ടെത്തലിനെ തുടർന്ന് സർക്കാർ റദ്ദാക്കിയത്.

വനം വകുപ്പ് സ്ഥാപിച്ച ജന്‍ഡകള്‍

അതേസമയം കൈവശാവകാശമുള്ള ഭൂമിക്ക് പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയുമായി കഴിയുകയാണ് കൊക്കാത്തോടിലെ നൂറിലേറെ കുടുംബങ്ങള്‍. പലരുടെയും ഭൂമിയില്‍ ഇപ്പോഴും വനം വകുപ്പ് സ്ഥാപിച്ച ജന്‍ഡകള്‍ കാണാം.

1985 ല്‍ വനം – റവന്യൂ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി പ്രദേശവാസികളില്‍ ചിലര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കിയിരുന്നു. ഇതിന് ശേഷം മൂന്ന് തവണ റവന്യൂ വകുപ്പ് അപേക്ഷകള്‍ സ്വീകരിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.

1977ന് മുന്പ് കുടിയേറിയ ഭൂമിക്ക് പട്ടയം നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ കൊക്കാത്തോടില്‍ അർഹരായ പല കുടുംബങ്ങളെയും തള്ളികളഞ്ഞായിരുന്നു അടൂർ പ്രകാശ് പട്ടയ വിതരണം നടത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here