ഷെയിംലെസ് സെല്‍ഫിയുമായി ദംഗല്‍ നായിക; വിടാതെ പിടിച്ച് സദാചാര ആങ്ങളമാര്‍

ദംഗൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ വമ്പൻ താരമായ നായികയാണ് ഫാത്തിമ സനാ ഷെയ്ക്ക്. എന്നാൽ ദംഗൽ നായികയ്ക്ക് വെള്ളിത്തിരയുടെ പുറത്ത് കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല.

സാമഹ മാധ്യമങ്ങളിൽ സദാചാരവാദികളുടെ ഇത്രമേൽ ആക്ഷേപങ്ങളും വിമർശനങ്ങളും ഇത്രമേൽ ഏറ്റുവാങ്ങേണ്ടി വന്ന മറ്റൊരു നടി ഉണ്ടാവില്ല ബോളിവുഡിൽ.

സാരിയുടുത്തുള്ള സെല്‍ഫി

ഫാത്തിമയുടെ ഒരു സെൽഫിയാണ് പുതിയ പുലിവാൽ. ഫാത്തിമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത, മുടിയൊക്കെ അഴിച്ചിട്ട്, സാരിയുടുത്ത് വയറിന്റെ ഒരു വശം കാണിച്ചുകൊണ്ടുള്ള സെല്‍ഫിയാണ് സദാചാരവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്.

ഷെയിംലെസ് സെൽഫി എന്നാണ് ഇൗ ചിത്രത്തിന് ഫാത്തിമ തന്നെ പേരിട്ടിരിക്കുന്നത്. പടം പ്രത്യക്ഷപ്പെടേണ്ട താമസം ട്രോളര്‍മാരും രംഗത്തെത്തി. കഴിഞ്ഞ റംസാന്‍ മാസത്തില്‍ ബിക്കിനിയിട്ടിരിക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് വലിയ കോലാഹലമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയത്.

ആമിര്‍ ഖാന്റെ ദംഗലില്‍ ഗുസ്തിതാരം ഗീത ഫൊഗട്ടിനെയാണ് ഫാത്തിമ അവതരിപ്പിച്ചത്. ബച്ചനും ആമിറും ഒന്നിച്ച് അഭിനയിക്കുന്ന വിജയ് കൃഷ്ണ ആചാരിയുടെ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനാണ് ഫാത്തിമയുടെ അടുത്ത ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here