കറിവേപ്പില സൂപ്പറാ ; അങ്ങനെയങ്ങ് എടുത്തുകളയാന്‍ വരട്ടെ

കാര്യം ക‍ഴിഞ്ഞാൽ കറിവേപ്പില പോലെ എന്നൊരു പ്രയോഗമുണ്ട്. ഉപയോഗ ശേഷം കറികളിൽ നിന്നും ദൂരെ കളയുന്ന കറിവേപ്പില അത്ര നിസ്സാരക്കാരനല്ല. പല അസുഖങ്ങള്‍ക്കും ഉത്തമ ഔഷധമാണ് കറിവേപ്പില. കണ്ണിനും ഹൃദയത്തിനും മുടിക്കുമെല്ലാം കറിവേപ്പില ഏറെ പ്രിയപ്പെട്ടതാണ്. ഇതിനപ്പുറം കറിവേപ്പില തരുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

ജീവിത ശൈലീ രോഗമായ കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ ഉത്തമ ഔഷധമാണ് കറിവേപ്പില. ദിവസവും 10 കറിവേപ്പില വരെ പച്ചയ്ക്ക് ക‍ഴിക്കുന്നത് ശീലമാക്കിയാൽ ശരീരത്തില്‍ ഉണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു.

കേശസംരക്ഷണത്തിന് ഉപയോഗിക്കാം

കറിവേപ്പിലകൊണ്ട് ഹെയര്‍ ടോണിക്ക് ഉണ്ടാക്കി കേശസംരക്ഷണത്തിന് ഉപയോഗിക്കാം. കുറച്ച് കറിവേപ്പില വെളിച്ചെണ്ണയില്‍ ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

വിറ്റാമിന്‍ എ യുടെ കലവറയായ കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിച്ചാല്‍ കാഴ്ച്ച ശക്തി വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നു.

പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും. ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലുള്ള ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങളാണ് പ്രമേഹത്തെ തടയുന്നത്.

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി മോരില്‍ കലക്കി കുടിക്കുന്നത് ഡയേറിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഇതിലുള്ള കാര്‍ബസോള്‍ ആല്‍ക്കലോയ്ഡ്‌സ് എന്നിവയുടെ സാന്നിധ്യമാണ് ഡയറിയയെ ചെറുക്കുന്നത്.

കറിവേപ്പില അരച്ചു പുരട്ടുന്നത് ചര്‍മ്മ രോഗങ്ങളെ ശമിപ്പിക്കും. കറിവേപ്പിലയും മഞ്ഞളും അരച്ചു പുരട്ടിയാല്‍ പുഴുക്കടി തടയും. കാല്‍പാദം വിണ്ടു കീറുന്നതിനും കുഴി നഖം ഇല്ലാതാക്കാനും സഹായിക്കുന്നു.​

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News