‘അതേ, ഞാന്‍ അവിഹിത സന്തതി…’: നടിയുടെ മകളുടെ പ്രതികരണം

തന്റെ പിതൃത്വത്തെ ചോദ്യം ചെയ്തവര്‍ക്ക് ഗംഭീരമറുപടിയുമായി നടി നീന ഗുപ്തയുടെയും വിന്‍ഡീസ് ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും മകളായ മസാബ.

പടക്കവില്‍പ്പന നിരോധിച്ച സുപ്രീംകോടതി വിധിയെ അനുകൂലിച്ചതോടെയാണ് ചിലര്‍ മസാബയ്‌ക്കെതിരെ പ്രകോപനവുമായി തിരിഞ്ഞത്.

‘തന്തയില്ലാത്തവള്‍’ ‘അവിഹിത വെസ്റ്റ് ഇന്ത്യന്‍’ എന്നൊക്കെയാണ് ചിലര്‍ ക്രൂരമായി മസാബ അധിക്ഷേപിച്ചത്. പരാമര്‍ശങ്ങള്‍ അതിരു വിട്ടതോടെയാണ് മറുപടിയുമായി മസാബ രംഗത്തെത്തിയത്.

മറുപടി ഇങ്ങനെ:

”അതേ, ഞാനൊരു അവിഹിത സന്തതിയാണ്. അതില്‍ എനിക്ക് അഭിമാനമേയുള്ളൂ. ഏറ്റവും നിയമാനുസൃതമായ രണ്ട് വ്യക്തികളുടെ സൃഷ്ടിയാണ് ഞാന്‍.

വ്യക്തിപരമായും തൊഴില്‍പരമായും നല്ല നിലയില്‍ എത്തിയ ആളാണ് ഞാന്‍. ഇതിലെല്ലാം ഞാന്‍ അഭിമാനിക്കുന്നു. പത്ത് വയസ് മുതല്‍ കേള്‍ക്കുന്ന അധിക്ഷേപങ്ങളാണിത്. ഇതിലൊന്നും താന്‍ തളരുകയോ തകരുകയോ ഇല്ല.”

മസാബയുടെ ഈ ട്വീറ്റിന് വന്‍ പിന്തുണയാണ് ബോളിവുഡും സോഷ്യല്‍മീഡിയയും നല്‍കുന്നത്. സോനം കപൂര്‍ പറഞ്ഞത് ഇങ്ങനെ: ‘ഐ ലൗ യു മസാബ, നീ ഞങ്ങള്‍ക്കെല്ലാം അഭിമാനമാണ്’.

മസാബ പറഞ്ഞ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായി ചേതന്‍ ഭഗതും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News