ഒരേ സമയം തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നിട്ടും ഹിമാചല്‍ പ്രദേശിന് ഒപ്പം ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തത് വിചിത്രമായ നടപടിയെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ.
ഹിമാചല്‍ പ്രദേശിന് ഒപ്പം തന്നെ ഗുജറാത്തിലും വോട്ടെണ്ണല്‍ ഡിസംബര്‍ 18 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുകയും വോട്ടെടുപ്പ് ഡിസംബര്‍ പതിനെട്ടിനകം തന്നെ നടക്കുമെന്ന് വാക്കാല്‍ പറയുകയും ചെയ്തു.
എന്നാല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അവിടെ നിലവില്‍ വന്നില്ല.
ഒരേ സമയം തിരഞ്ഞെടുപ്പ് നടക്കുമ്പോഴും ഒരു സംസ്ഥാനത്തു മാത്രം പെരുമാറ്റ ചട്ടം പ്രാബല്യത്തില്‍ വരാത്തത് ശരിയല്ലെന്നും പി ബി ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here