തമിഴ്‌നാട് ഗവണ്‍മെന്റ് കണ്ടു പഠിക്കട്ടെ പിണറായി സര്‍ക്കാറിനെ; ദളിതരെ ക്ഷേത്ര ശാന്തിമാരായി നിയമിച്ചത് മഹത്തായ കാര്യം: പെരുമാള്‍ മുരുകന്‍ – Kairalinewsonline.com
Just in

തമിഴ്‌നാട് ഗവണ്‍മെന്റ് കണ്ടു പഠിക്കട്ടെ പിണറായി സര്‍ക്കാറിനെ; ദളിതരെ ക്ഷേത്ര ശാന്തിമാരായി നിയമിച്ചത് മഹത്തായ കാര്യം: പെരുമാള്‍ മുരുകന്‍

ഈ സംഭവം തമിഴ്നാട്ടിലും വലിയ ചര്‍ച്ചയായിട്ടുണ്ട്

തിരുവനന്തപുരം: ദളിതരെ ക്ഷേത്ര ശാന്തിമാരായി നിയമിച്ചത് മഹത്തായ കാര്യമാണെന്ന് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍

കേരളത്തില്‍ ഇടതു സര്‍ക്കാരിന് ഇത് നടപ്പാക്കാനായി. എന്നാല്‍ തമിഴ്നാട്ടിലെ ദ്രാവിഡ ഭരണാധികാരികള്‍ക്ക് ഇതുവരെ ഇതിന് കഴിഞ്ഞിട്ടില്ല.

ഈ സംഭവം തമിഴ്നാട്ടിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇതൊരു മാതൃകവട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് സംസാരിക്കാതിരിക്കാന്‍ കഴിയില്ല. എഴുത്തുകാര്‍ ഭാവി തലമുറയെ കണ്ടാണ് എഴുതുന്നത്. മനസില്‍ തോന്നുന്നത് മനസില്‍ സൂക്ഷിക്കാതെ എഴുതുകാര്‍ എഴുതും.

മൗനം കൂടുതല്‍ ചിന്തയിലേക്ക് കൊണ്ടുപോകും അത്തരത്തില്‍ ഞാനും. ഒരു മൗനി ആയിരിക്കാനാണ് താല്പര്യം.

കേരള സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥി യൂണിയന്‍ സംഘടിപ്പിച്ച പ്രതിരോധത്തിന്റെ വര്‍ത്തമാനങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പെരുമാള്‍ മുരുകന്‍.

To Top