ബേപ്പൂര്‍ ബോട്ട് അപകടം: തിരച്ചില്‍ തുടരുന്നു; ഒരു മൃതദേഹം കണ്ടെത്തി

ബേപ്പൂരിനടുത്ത് കപ്പലിടിച്ച് ബോട്ട് അപകടത്തിൽപെട്ട സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

രാത്രി ഒരുമണിയോടെ മൃതദേഹം ബേപ്പൂരിലെത്തിക്കും. 3 പേർക്കായി തെരച്ചിൽ തുടരുന്നു.

സംഭവത്തെ കുറിച്ച് മർക്കൻറൈൽ മറൈൻ വിഭാഗം അന്വേഷണം ആരംഭിച്ചു. ബേപ്പൂർ തീരദേശ പോലീസും കേസ് രജിസ്റ്റർ ചെയ്തു.

നാവികസേനയും തീരസംരക്ഷണ സേനയും  സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഒരു മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്.

പകുതി മുങ്ങിയ ബോട്ടിൽ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊച്ചിയിൽ നിന്നുള്ള നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

 അന്വേഷണം തുടങ്ങി

ബേപ്പൂരിൽ നിന്നുള്ള കോസ്റ്റ് ഗാർഡ് CG 404, കൊച്ചിയിൽ നിന്നുള്ള ആര്യമാൻ എന്നീ കപ്പലുകളാണ് തിരച്ചിൽ നടത്തുന്നത്. അപകടത്തെക്കുറിച്ച് മർക്കന്റെൽ മറൈൻ വിഭാഗം അന്വേഷണം തുടങ്ങി.

ബോട്ടിൽ കപ്പലിടിച്ചാണ് അപകടമുണ്ടായതെന്ന പ്രാഥമിക മൊഴി രക്ഷപ്പെട്ട രണ്ട് പേർ   നൽകിയിരുന്നു്.

അന്വേഷണത്തിനായി കൊച്ചിയിൽ നിന്ന് ബേപ്പൂരിലെത്തിയ സർവയർ വി ജി സുരേഷ്നായരും പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വനി പ്രതാപും രക്ഷപ്പെട്ടവരുടെ മൊഴി എടുത്തു.

രക്ഷപ്പെട്ടെത്തിയ മത്സ്യത്തൊഴിലാളികളെ എം കെ രാഘവൻ എം പിയും എം എൽ എ വി കെ സി മമ്മദ്കോയയും സന്ദർശിച്ചു.

കാണാതായവർക്ക് വേണ്ടി രാവിലെ തന്നെ തിരച്ചിൽ തുടങ്ങിയിരുന്നു’ .

കന്യാകുമാരിയിലെ ചിന്നതുറയിൽ നിന്ന് പുറപ്പെട്ട ഇമ്മാനുവൽ എന്ന ബോട്ടാണ് ബേപ്പൂർ തുറമുഖത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെ ബുധനാഴ്ച രാത്രി അപകടത്തിൽ പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News