ബേപ്പൂര്‍ ബോട്ടപകടം: ഒരാളുടെ മൃതദേഹം ബേപ്പൂരിലെത്തിച്ചു; തിരച്ചില്‍ തുടരുന്നു

ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ ദൂരെ കപ്പലിടിച്ച ്ബോട്ട് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഒരാളുടെ മൃതദേഹം ബേപ്പൂരിലെത്തിച്ചു.

3 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നുനാവിക സേനയും തീര സംരക്ഷണസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പുലര്‍ച്ചെ 3മണിയോടെ മൃതദേഹം ബേപ്പൂരിലെത്തിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയ സേവ്യറിന്റെ മകന്‍ ആന്റോയാണ് മരിച്ചത്.

പകുതി മുങ്ങിയ ബോട്ടില്‍ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സേവ്യറിനെയും കാര്‍ത്തികിനെയും പ്രാഥമിക ശ്രശൂഷകള്‍ക്ക് ശേഷം അധികൃതര്‍ സ്വന്തം നാട്ടിലേക്ക് മടക്കിയയച്ചു.

കൊച്ചിയില്‍ നിന്നുള്ള നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദര്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ബേപ്പൂരില്‍ നിന്നുള്ള കോസ്റ്റ് ഗാര്‍ഡ് cg 404, കൊച്ചിയില്‍ നിന്നുള്ള ആര്യമാന്‍ എന്നീ കപ്പലുകളാണ് തിരച്ചില്‍ നടത്തുന്നത്.

അപകടത്തെക്കുറിച്ച് മര്‍ക്കന്റല്‍ മറൈന്‍ വിഭാഗം അന്വേഷണം തുടങ്ങി.കന്യാകുമാരിയിലെ ചിന്നതുറയില്‍ നിന്ന് പുറപ്പെട്ട ഇമ്മാനുവല്‍ എന്ന ബോട്ടാണ് ബേപ്പൂര്‍ തുറമുഖത്ത് നി്ന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ ബുധനാഴ്ച രാത്രി അപകടത്തില്‍പ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here