വേങ്ങരയിലെ ജനം മാറ്റം ആഗ്രഹിക്കുന്നെന്ന് പിപി ബഷീര്‍; മികച്ച വിജയം നേടും

മലപ്പുറം: വേങ്ങരയിലെ ജനം മാറ്റം ആഗ്രഹിക്കുന്നെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍. മണ്ഡലത്തില്‍ എല്‍ഡിഎഫ് അനുകൂലസാഹചര്യമാണുള്ളതെന്നും തനിക്ക് വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇത്തവണ ഭൂരിപക്ഷം കൂടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ പറഞ്ഞു.

തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങുന്നത്. പോസ്റ്റല്‍ വോട്ടാണ് ആദ്യം എണ്ണുക. രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്‌റൂം തുറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News