തമിഴ്‌നാട്ടില്‍ രണ്ട് മലയാളി യുവാക്കളെ വെട്ടിക്കൊന്നു

ഇടുക്കി: തമിഴ്‌നാട്ടിലേക്ക് ഓട്ടം പോയ മലയാളി ഡ്രൈവറെയും സുഹൃത്തിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.  മൂന്നാര്‍ എല്ലപ്പെട്ടി സ്വദേശികളായ ജോണ്‍പീറ്റര്‍ (19), ശരവണന്‍ (18) എന്നിവരാണ് കൊല്ലപ്പെട്ടത്.

തമിഴ്‌നാട്ടിലേക്ക് ഓട്ടം പോകുന്നു എന്ന് പറഞ്ഞാണ് ജോണ്‍ ശനിയാഴ്ച രാത്രി വീട്ടില്‍ നിന്ന്് ഇറങ്ങിയത്. ദീര്‍ഘദൂര ഓട്ടമായതിനാല്‍ സുഹൃത്തായ ശ്രാവണിനെയും കൂടെ കൂട്ടുകയായിരുന്നു.

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

അതേസമയം, നിരവധി കേസുകളില്‍ പ്രതിയായ മണി എന്നയാളാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവം നടക്കുമ്പോള്‍ ഇയാള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News