സൗദിയില്‍ വന്‍ തീപിടുത്തം; 10 മരണം; എട്ടുപേര്‍ ഇന്ത്യാക്കാരെന്ന് സംശയം; മലയാളികളുണ്ടോയെന്നും ആശങ്ക

റിയാദ്; സൗദിഅറേബ്യയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 10 പേര്‍ മരിച്ചു. ബദര്‍ ജില്ലയിലെ ശിഫ മേഖലയിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ നാലരയോടെ തീപിടുത്തമുണ്ടായത്.

വര്‍ക്ക് ഷോപ്പുകളിലൊന്നിലുണ്ടായ തീ പിടുത്തമാണ് വന്‍ ദുരന്തമായി കലാശിച്ചത്. പത്ത് പേരുടെ മരണം സൗദി സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്.

മലയാളികളുണ്ടോയെന്ന് ആശങ്ക

എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്നത് വ്യക്തമായിട്ടില്ല. മരിച്ചവരില്‍ എട്ടുപേര്‍ ഇന്ത്യാക്കാരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മലയാളികളില്‍ ആരെങ്കിലും അപകടത്തില്‍ പെട്ടോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണാധീനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News