കളിക്കളം വീണ്ടും ദുരന്തഭൂമിയായി; സഹകളിക്കാരുമായി കൂട്ടിയിടിച്ച ഇതിഹാസതാരം പിടഞ്ഞുമരിച്ചു

ജക്കാര്‍ത്ത: കളിക്കളം പലപ്പോഴും ദുരന്തഭൂമിയായി മാറുന്നത് വേദനയോടെ നാം കണ്ടിട്ടുണ്ട്. ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂഗ്‌സ് കളത്തില്‍ വീണ് മരിച്ചിട്ട് അധിക കാലം ആയിട്ടില്ല.

അതിനിടയിലാണ് കളിക്കളത്തില്‍ നിന്നും അടുത്ത ദുരന്തവാര്‍ത്തയെത്തിയത്. ഗ്രൗണ്ടില്‍ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ഇന്തോനേഷ്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍നിര ഗോള്‍കീപ്പറായ ഖൊയ്‌രുള്‍ ഹുദയാണ് മരിച്ചത്.

ദുരന്തത്തിന്‍റെ കാരണം

തെക്കന്‍ ജാവയിലെ സുര്‍ജയ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. ഒന്നാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഒരു ആക്രമണത്തിനിടെ പന്ത് കൈപ്പിടിയിലൊതുക്കാന്‍ മുന്നോട്ടു കയറിയ ഖൊയ്‌രുളും റോഡ്രിഗസസും കൂട്ടിയിടിക്കുകയായിരുന്നു. റോഡ്രിഗസിന്റെ മുട്ട് ഖൊയ്‌രുളിന്റെ പിന്‍കഴുത്തില്‍ ഇടിച്ചതാണ് ദുരന്തമാകാന്‍ കാരണം.

ഇടിയുടെ ആഘാതത്തില്‍ ഗ്രൗണ്ടില്‍ വേദന കൊണ്ട് പിടിഞ്ഞു വീണ ഗോള്‍ കീപ്പറെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടീമിലെ ഇതിഹാസ താരമായാണ് ഹുദയെ വിശേഷിപ്പിക്കുന്നത്. 1999ല്‍ അരങ്ങേറ്റം കുറിച്ച് ഖൊയ്‌രുള്‍ പെര്‍സെലയ്ക്കുവേണ്ടി 500 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ഖൊയ്‌രുള്‍ ആശുപത്രിയില്‍ വച്ച് മരിച്ചത് അറിയാതെ സ്റ്റേഡിയത്തില്‍ കളി തുടരുകയായിരുന്നു. മത്സരത്തില്‍ ഖൊയ്‌രുളിന്റെ ടീമായ പെര്‍സെല മടക്കമില്ലാത്ത രണ്ട് ഗോളിന് വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News