ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ: ഉദയഭാനു കുടുങ്ങി; കേസില്‍ ഏഴാം പ്രതി; ചോദ്യം ചെയ്യല്‍ ഉടന്‍; കേസില്‍ നിര്‍ണായക വഴിത്തിരിവ്

കൊച്ചി: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകത്തില്‍ അഭിഭാഷകന്‍ സി.പി ഉദയഭാനു ഏഴാം പ്രതി. അന്വേഷണ സംഘം ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു.

ഉദയഭാനു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. ഉദയഭാനുവിനെതിരായ വ്യക്തമായ തെളിവുകളും പ്രോസിക്യൂഷന്‍ നിരത്തി.

ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ്

കേസിലെ ഏഴാം പ്രതിയായ ഉദയഭാനുവിനെ ഉടന്‍തന്നെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. നോട്ടീസ് നല്‍കിയ ശേഷം ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖിലും ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ കക്ഷി ചേരാന്‍ അനുമതിയും തേടിയിട്ടുണ്ട്.

ഉദയഭാനു സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഉദയഭാനുവിനെ കേസിൽ ഏഴാം പ്രതിയാക്കിയതായി പോലീസ് കോടതിയെ അറിയിച്ചു .

ഉദയഭാനുവിനെതിരെ പിടിയിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഉദയഭാനുവിന് പ്രതികളുമായുള്ള ബന്ധം ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ബോധ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നാംപ്രതി ഷൈജു ഉദയഭാനുവിനെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു.

കൊലപാതകം നടന്ന ദിവസം ഏഴുതവണ ഷൈജു ഉദയഭാനുവിനെ വിളിച്ചതായും അന്വേഷണസംഘം കണ്ടെത്തി. ഇതടക്കം വിശദമായ റിപ്പോർട്ടാണ് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.

രേഖകൾ വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി നിരസിച്ചു . അന്വേഷണം തുടരുന്നതിന് തടസ്സമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആവശ്യമെങ്കിൽ ഉദയഭാനുവിനെ പോലീസിന് ചോദ്യം ചെയ്യാം. എന്നാൽ നിയമാനുസൃതം നോട്ടീസ് നൽകി വേണം ചോദ്യം ചെയ്യലിന് വിളിക്കാനെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഇതിനിടെ കൊല്ലപ്പെട്ട രാജീവിന്റെ മകൻ അഖിലിന് കേസിൽ കക്ഷിചേരാൻ കോടതി അനുമതി നൽകി. അഖിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി .

കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ ഉദയഭാനു ആണെന്ന് ഹർജിയിൽ ആരോപിക്കുന്നു . ഉദയഭാനുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജികളിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് ഈ മാസം 23 ലേക്ക മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News