അന്ന് ദിലീപ് തേടിയെത്തിയ ആരാധിക; ഇന്ന് ദിലീപിനെ തേടിയെത്തി

ഊണിലും ഉറക്കത്തിലും ദിലീപിന്റെ ചിത്രം സൂക്ഷിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയെ കൈരളിപീപ്പിള്‍ ടിവി പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയിരുന്നു. അടൂര്‍ സ്വദേശി മിനിയുടെയും രാജുവിന്റെയും പൊന്നോമനയാണ് സുമി രാജു.

ഓട്ടിസം ബാധിച്ച് തിരുവനന്തപുരം പൂജപ്പുരയിലെ കുട്ടികളുടെ ആയ്യുര്‍വ്വേദ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ 2016 ജനുവരി മാസത്തിലാണ് സുമി തന്റെ മനസ്സ് പീപ്പിള്‍ വാര്‍ത്താസംഘത്തിനുമുന്നില്‍ തുറന്നത്. ദിലീപിനെ കാണണമെന്നതയായിരുന്നു ആഗ്രഹം.

ഒട്ടും താമസിക്കാതെ തന്നെ ആ ആഗ്രഹം ദിലീപിന്റെ മുന്നില്‍ വാര്‍ത്തിയിലൂടെ എത്തിച്ചു. വാര്‍ത്ത കണ്ട ദിലീപ് പിറ്റേന്ന് സുമിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍വാങ്ങി സുമിയോട് സംസാരിച്ചു. പിന്നാലെ ദിലീപ് സുമിയെ കാണാനെത്തുകയും ചെയ്തു.

ആലുവയിലെ വീട്ടിലെത്തി

ഇപ്പോഴിതാ സുമി ദിലീപിനെ കാണാനായി ആലുവയിലെ വീട്ടിലെത്തിയിരിക്കുകയാണ്. സുമിയെയും അനുജനെയും കൂട്ടി മാതാപിതാക്കള്‍ ആലുവയിലെ ദിലീപിന്റെ വീട്ടിലെത്തുകയായിരുന്നു.

സുമി തന്നെ കാണാനെത്തിയതിലെ സന്തോഷം ദിലിപിന്റെ മുഖത്തും പ്രതിഫലിച്ചു. വീട്ടിലുണ്ടായിരുന്ന എല്ലാപേര്‍ക്കും സുമിയെയും സുമിയുടെ കഥയെയും പരിചയപ്പെടുത്തി. ഒപ്പം നിര്‍ത്തി ഫോട്ടോയും എടുത്തു.

കുറച്ചു സമയം സുമിക്കൊപ്പം ചെലവഴിച്ച ദിലീപ് ഇനിയും കാണാമെന്ന് ഉറപ്പും നല്‍കി തന്റെ തിരക്കിലേക്ക് പോവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News