എല്ലാ കടകളും തുറക്കുമെന്ന് പ്രഖ്യാപിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് സ്വന്തം കട അടച്ചിട്ടു

കോ‍ഴിക്കോട്; ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കും എന്ന് പ്രഖ്യാപിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് തന്നെ കട അടച്ചിട്ടു. കോഴിക്കോട് മിഠായി തെരുവിലെ കടയാണ് കടകള്‍ തുറക്കാന്‍ ആഹ്വാനം ചെയ്ത അതേ വ്യക്തി തന്നെ അടച്ചിട്ടത്.

ഇന്നലെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. കടകള്‍ തുറക്കാന്‍ സമിതി അംഗങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

സംസ്ഥാന പ്രസിഡന്റ് കട തുറന്നില്ല

എന്നാല്‍ രാവിലെ മിഠായി തെരുവിലെ കട സന്ദര്‍ശിച്ചപ്പോള്‍ പൂട്ട് ഇട്ട് കിടക്കുന്ന അവസ്ഥയിലാണ് കണ്ടത്. ശക്തമായ പൊലീസ് സന്നാഹം തൊട്ടടുത്ത് ഉണ്ടായിട്ടുപോലും സംസ്ഥാന പ്രസിഡന്റ് കട തുറന്നില്ല എന്നതാണ് വാസ്തവം.

ആവശ്യമുള്ളവര്‍ക്ക് പൊലീസ് സഹായം നല്‍കുമെന്ന് ഇന്നലെ തന്നെ ജില്ല പൊലീസ് മേധാവി അറിയിച്ചിരുന്നു. അതുപോലും ടി നസറുദ്ദീന്‍ ആവശ്യപ്പെട്ടിട്ടില്ല . കട തുറക്കാന്‍ ആഹ്വാനം ചെയ്തിട്ടും തുറക്കാതെ മാതൃകയായ സംസ്ഥാന പ്രസിഡന്‍റിന്‍റെ നടപടിക്കെതിരെ അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News