സോളാര്‍: മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

നേരത്തെ വിവരാവകാശ പ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി ഉമ്മന്‍ചാണ്ടി അപേക്ഷിച്ചിരുന്നു. എന്നാല്‍ നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് പകര്‍പ്പ് നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് കത്തയച്ചത്. റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ വെളിപ്പെടുത്താതെയാണ് സര്‍ക്കാര്‍ അന്വേഷണ തീരുമാനം കൈകൊണ്ടതെന്ന് ഉമ്മന്‍ചാണ്ടി കത്തില്‍ കുറ്റപ്പെടുത്തുന്നു.

ഒരു പൗരനെന്ന നിലയിലുള്ള തന്റെ അവകാശം നിഷേധിക്കുകയാണ് സര്‍ക്കാരെന്നും കത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News