ജോയ് താക്കോല്‍ക്കാരനും കൂട്ടരും തരംഗമാകുന്നു; യൂട്യൂബിനെ അമ്പരപ്പിച്ചുകൊണ്ട് ട്രെന്‍ഡിംഗില്‍ ഒന്നാമത്

കൊച്ചി: ‘പുണ്യാളന്‍ അഗര്‍ബത്തീസിന്റെ’ രണ്ടാം ഭാഗം ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡി’ന്റെ ട്രെയിലര്‍ വന്‍ തരംഗമാകുന്നു. യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായാണ് ജോയ് താക്കോല്‍ക്കാരനും സംഘവും ഇടം പിടിച്ചിരിക്കുന്നത്.

ആരാധകരുടെ കാത്തിരിപ്പ്

രഞ്ജിത് ശങ്കര്‍ജയസൂര്യ കൂട്ടുകെട്ടിന്റെ ഒന്നാം ഭാഗത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അതു കൊണ്ടു തന്നെ രണ്ടാംഭാഗത്തിന്റെ വരവിനായി ആകാക്ഷയോടെ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.

യൂടൂബിലും ഫേസ്ബുക്കിലും ലക്ഷങ്ങളാണ് ട്രെയിലര്‍ കണ്ടത്. ആദ്യഭാഗത്തിലെ താരങ്ങള്‍ക്ക് പുറമെ ധര്‍മ്മജനും ആര്യയും പക്രുവുമൊക്കെ പുതിയ ഭാഗത്തിലുണ്ട്. നവംബര്‍ 17നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News