കേരളത്തില്‍ വര്‍ഗീയത പടര്‍ത്താനുള്ള ബിജെപി ശ്രമങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു; മോദിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും;യെച്ചൂരി

ദില്ലി: എകെജി ഭവനിലേക്കുള്ള ബിജെപി മാര്‍ച്ച് ജനാധിപത്യ വിരുദ്ധമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ആക്രമണങ്ങള്‍ക്കൊണ്ട് സിപിഐ എമ്മിനെ തകര്‍ക്കാനാകില്ലെന്നും യെച്ചൂരി പറഞ്ഞു.ദില്ലിയില്‍ കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായായിരുന്നു അദ്ദേഹം.

കേന്ദ്ര കമ്മിറ്റിയില്‍ അഭിപ്രായ ഭിന്നത ഉണ്ടായെന്ന വാര്‍ത്തകള്‍ വാസ്‌തവ വിരുദ്ധമാണ്‌. മോഡിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തും.

അഴിമതി കേസില്‍ മകനെ രക്ഷിക്കാന്‍ അമിത് ഷാ ശ്രമിക്കുന്നുവെന്നും അദ്ദേഹത്തിന്റെ മകന്റെ സ്വത്ത് വര്‍ധനവ് അന്വേഷിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ഒരു ജനാധിപത്യ രാജ്യത്ത് സാധാരണയായി എതിരാളികള്‍ പാര്‍ട്ടി ഓഫീസുകള്‍ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കാറില്ല.

ജനാധിപത്യ വിരുദ്ധ നടപടി

എന്നാല്‍ ഇവിടെ രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ മന്ത്രിമാര്‍ നേതൃത്വം നല്‍കി എതിരാളികളുടെ പാര്‍ട്ടി ഓഫീസുകളിലേക്ക് പ്രകടനം നടത്തുന്നു. ഇത് ജനാധിപത്യ വിരുദ്ധ നടപടിയാണ്.

കേരളത്തില്‍ ബിജെപി നടത്തുന്ന യാത്ര പരാജയപ്പെട്ടു. കേരളത്തെ വര്‍ഗ്ഗീയവത്കരിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ കേരളം തള്ളിക്കളഞ്ഞിരിക്കുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം അതാണ് ചൂണ്ടിക്കാട്ടുന്നത്‌. മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ സമ്പദ് വ്യവസ്ഥ തകര്‍ത്തെന്നും കാര്‍ഷിക-വ്യാവസായിക മേഖലകള്‍ നശിച്ചുവെന്നും യെച്ചൂരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here