അമിത് ഷായുടെ മകനെതിരായ അഴിമതിക്കേസ് അന്വേഷിക്കണം; അഖ്‌ലാക്കിന്റെ കൊലയാളികളെ ആദരിക്കുന്ന ബിജെപിക്കെതിരെ പ്രതിഷേധമുയരണം: സി പി ഐ എം

ന്യൂഡല്‍ഹി: അമിത് ഷായുടെ മകനെതിരായ അഴിമതി ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. അഴിമതിയെ എതിര്‍ക്കാന്‍ ബിജെപി തയ്യാറാകുന്നില്ല.

കേന്ദ്രത്തിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടക്കുന്ന അഴിമതിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

അമിത് ഷായുടെ മകന്‍ ജയ് ഷാ ഉള്‍പ്പെട്ട അഴിമതിയെ ന്യായീകരിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ അടക്കമാണ് രംഗത്തു വന്നത്.

ജയ് ഷായുടെ അഴിമതിയെ സംബന്ധിച്ച് പുറത്തു വന്ന വസ്തുതകളെ ബിജെപി വക്താക്കള്‍ ആരും തന്നെ എതിര്‍ക്കുന്നുമില്ല. അഴിമതി ആരോപണത്തില്‍ മകനെ രക്ഷിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്.

വ്യാപം, ബീഹാര്‍ ഭൂമി കുംഭകോണം, പാനാമ പേപ്പര്‍ കേസ്, സഹാറാ ബിര്‍ളാ കേസ്, ലളിത് മോഡി കേസ് തുടങ്ങിയവയിലൊക്കെ നടപടിയെടുക്കാന്‍ മനപൂര്‍വ്വം വിസമ്മതിക്കുകയായിരുന്നു.

ഈ കേസുകളിലെല്ലാം മോഡി സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
ഗോ രക്ഷാ സേനയുടെ പേരില്‍ രാജ്യത്ത് ദളിതരും ന്യൂനപക്ഷങ്ങളും കൊള്ളയ്ക്കും കൊലയ്ക്കും ഇരയാവുകയാണ്.

പക്ഷേ, ബിജെപി സര്‍ക്കാരുകള്‍ അക്രമികള്‍ക്കെല്ലാം നിയമപരിരക്ഷ നല്‍കാനാണ് കൂട്ടുനില്‍ക്കുന്നത്. മുഹമ്മദ് അഖ്ലാക്കിന്റെ കൊലയാളികളെ ആദരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

മുഖ്യപ്രതിയുടെ മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിച്ചു, ഭാര്യക്ക് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്തു, മറ്റ് പ്രതികള്‍ക്ക് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനിലും ജോലി ഉറപ്പുനല്‍കി.

ഫരിദാബാദില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് അഞ്ച് യുവാക്കള്‍ക്ക് കഴിഞ്ഞ ദിവസം മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു.

കൊലയാളികളെ ബഹുമാനിക്കുന്ന ഇത്തരം നടപടികള്‍ അക്രമകാരികളെ പിന്നെയും കുറ്റം ചെയ്യാന്‍ പ്രോത്സാഹിക്കുകയാണ് ചെയ്യുന്നത്.

ആര്‍എസ്എസ് പ്രചോദനം നല്‍കുന്ന ഇത്തരം അക്രമ സേനകളെ കേന്ദ്രം അത്യാവശ്യമായി നിരോധിക്കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News