ഒഫേലിയ ചുഴലിക്കാറ്റ് അയര്‍ലണ്ടില്‍ ഭീതിപടര്‍ത്തുന്നു; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

അയർലൻഡിനെ ഭീതിയിലാഴ്ത്തിക്കൊണ്ട് ‘ഒഫേലിയ’ചുഴലിക്കാറ്റ്ആഞ്ഞടിക്കുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപംകൊണ്ട ഒഫേലിയ ചുഴലിക്കാറ്റ് അയര്‍ലൻഡിന്‍റെ തീരത്തെത്തി.

ജാഗ്രതാ നിര്‍ദ്ദേശം

കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുന്ന ചുഴലിക്കാറ്റ് രാജ്യത്ത് കനത്ത നാശം വിതയ്ക്കാന്‍ ശേഷിയുള്ളവയാണ്. ഒഫേലിയ ചുഴലിക്കാറ്റിനെ തുടര്‍ന്നു അധികൃതര്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി.

മണിക്കൂറില്‍ കാറ്റിന് 150 കിലോമീറ്റര്‍വരെ വേഗം ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel