പെണ്‍ വേഷത്തില്‍ മസാജിംഗ്; പുരുഷന്മാരെ പീഡിപ്പിച്ച സംഘം അറസ്റ്റില്‍

മസാജ് പാര്‍ലറില്‍ സ്ത്രീകളുടെ വേഷം ധരിച്ച് പുരുഷന്മാരെ ജോലിയെടുപ്പിച്ച നാലംഗ സംഘം കുവൈറ്റില്‍ അറസ്റ്റില്‍. ഇവര്‍ തങ്ങളുടെ കസ്റ്റഡിയിലുളള 26 യുവാക്കളെ ലൈംഗിക പീഡനത്തിന് ഉപയോഗിച്ചുവെന്നാണ് കുറ്റം.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടാണ് കുവൈറ്റ് പൊലീസിന്റെ അറസ്റ്റും അന്വേഷണവും.
സ്ത്രീവേഷത്തില്‍ മസാജ് പാര്‍ലറില്‍ ഇവര്‍ പുരുഷന്മാരെ കൊണ്ടു ജോലി ചെയ്യിച്ചിരുന്നു.
26 പുരുഷന്മാരെ ഉപയോഗിച്ച് ഇവര്‍ ലൈംഗിക വ്യാപാരമാണ് നടത്തിയിരുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് മസാജ് പാര്‍ലറില്‍ റെയ്ഡ് നടത്തിയത്.

മഹ്ബുല,അബു ഹാലിഫ എന്നിവിടങ്ങളിലാണ് മസാജ് പാര്‍ലറുകള്‍.അറസ്റ്റിലായവര്‍ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും ജോലി ചെയ്യിക്കുകയായിരുന്നുവെന്ന് പുരുഷന്മാര്‍ മൊഴി നല്‍കി.

ഒരു കുവൈറ്റ് പൗരനും രണ്ട് ഏഷ്യന്‍ പൗരന്മാരും മറ്റൊരു രാജ്യക്കാരനുമാണ് അറസ്റ്റിലായിരിക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News