മനുഷ്യക്കടത്തിനെതിരെ നടപടികള്‍ ശക്തമാക്കി ഒമാന്‍

മനുഷ്യക്കടത്തിനെതിരെ ഒമാന്‍ നടപടികള്‍ ശക്തമാക്കുന്നു.ഇതിന്റെ ഭാഗമായി പ്രത്യേക ബോധവല്‍ക്കരണ കാമ്പയിന് നാഷണല്‍ കമ്മിറ്റി ഫോര്‍ കോമ്ബാറ്റിംഗ് ഹ്യുമന്‍ട്രാഫിക്കിംഗ് തുടക്കമിട്ടു .

ആഗോള തലത്തില്‍ തന്നെ മനുഷ്യക്കടത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ്
ഒമാന്‍ അധികൃതര്‍ ഇതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നത്.

ഹ്‌സാന്‍ എന്ന പേരിലാണ് മനുഷ്യക്കടത്തിനെതിരെ ഒമാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിക്കുന്നത്.മൂന്നു മാസം ഈ കാമ്പയിന്‍ നീണ്ടു നില്ല്ക്കും.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ലോകത്ത് മനുഷ്യക്കടത്ത് വലിയ തോതിലാണ് വര്‍ധിച്ചത്.സ്ത്രീകളും നിരക്ഷരുമാണ് കൂടുതലായും മനുഷ്യക്കടത്തിനു ഇരയാകുന്നത്.ലൈംഗിക ചൂഷണം , നിര്‍ബന്ധിതമായി തൊഴിലെടുപ്പിക്കല്‍ എന്നിവയൊക്കെ വര്‍ധിച്ചെന്നു ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News