മോഹന്‍ലാലിന്റെ ഭാഗ്യ നായികയാണ് മീന .ഈ ജോഡികള്‍ ഒന്നിച്ചാല്‍ ആ ചിത്രം മികച്ചതായി പ്രേക്ഷകര്‍ ഉറപ്പിക്കാറുണ്ട്.വര്‍ണ്ണപ്പകിട്ട്, ഒളിമ്പ്യന്‍ അന്തോണി ആദം,ചന്ദ്രോത്സവം,നാട്ടുരാജാവ് മലയാള സിനിമാ ചരിത്രത്തിലെ മികച്ച ചിത്രമായ ദൃശ്യം.
ഒടുവില്‍ ഇരുവരും ഒന്നിച്ച മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയൊക്കെ എത്രയോ മികച്ച ഉദാഹരണങ്ങള്‍ ഒരു ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ -മീന ജോഡികള്‍ അടുത്ത ഹിറ്റ് ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്.
പുതുമുഖ തിരക്കഥാകൃത്ത് സാജു തോമസ് തിരക്കഥയെഴുതി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
ഡ്രാമ ത്രില്ലറായ ഈ ചിത്രത്തില്‍ തൃഷ മുഖ്യകഥാപാത്രമായി എത്തുന്നതായാണ് വിവരം.
പ്രകാശ് രാജാണ് മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .
ഒടിയന്‍ എന്ന ചിത്രത്തിന് ശേഷം പ്രകാശ് രാജും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയുംഈ ചിത്രത്തിനുണ്ട് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈ, പൂനൈ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായിരിക്കും.
മേയ് ആദ്യം തിയേറ്ററുകളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സിനിമയുടെ പേരിടല്‍ കര്‍മം അടുത്തയാഴ്ച നടക്കും. മോഹന്‍ലാലിന്റെ എക്‌സൈറ്റഡ് ആക്കിയ ഒരു ഡ്രാമ ത്രില്ലറാണ് ചിത്രം എന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടുന്ന വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here