പാനമ അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകയെ കാറോടെ കത്തിച്ച് കൊലപ്പെടുത്തി

പാനമ അഴിമതി പുറത്തുകൊണ്ടുവന്ന പത്രപ്രവർത്തക സംഘത്തിലംഗമായിരുന്ന വനിതാ ജേണലിസ്റ്റിനെ മാൾട്ടയിൽ കാറോടെ കത്തിച്ചു .ഡാഫ്‌നെ കരൂണ ഗലീഷ്യയെന്ന വനിതാ ജേണലിസ്റ്റിനെയാണ് കത്തിച്ചത്‌ .

മാൾട്ടയിലെ പ്രശസ്തയായ അന്വേഷണാത്മക പത്രപ്രവർത്തകയാണ് ഡാഫ്‌നെ. തിങ്കളാഴ്ച വടക്കൻ മാൾട്ടയിലെ ബിഡ്‌നിയ ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് ഗലീഷ്യയുടെ കാർ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ കാർ റോഡിൽനിന്ന് സമീപത്തെ വയലിലേക്ക് തെറിച്ചുപോയി.

ഗലീഷ്യ വാർത്തകളിലൂടെ പുറത്തുകൊണ്ടുവന്ന അഴിമതി വീരന്മാരിലാരെങ്കിലുമാകും സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം.

അഴിമതിക്കെതിരെ നിരന്തരമായി പ്രതികരിച്ചു

53-കാരിയായ ഗലീഷ്യ തന്‍റെ ബ്ലോഗിലൂടെയാണ് അഴിമതിക്കെതിരെ നിരന്തരമായി പ്രതികരിച്ചുകൊണ്ടിരുന്നത്. മാൾട്ടയിലെ രാഷ്ട്രീയക്കാരുടെയെല്ലാം പേടിസ്വപ്‌നമായിരുന്നു ഗലീഷ്യ.

മാധ്യമപ്രവര്‍ത്തകയെ കൊലപ്പെടുത്തിയത് അങ്ങേയറ്റം പൈശാചികമായ നടപടിയാണെന്ന് മാൾട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റ് പറഞ്ഞു. ജോസഫിനെതിരേ ഈവർഷമാദ്യവും തന്‍റെ ലേഖനത്തിലൂടെ ഗലീഷ്യ അഴിമതിയാരോപണം ഉനന്നയിച്ചിരുന്നു.

ഗലീഷ്യയുടെ ഘാതകരെ കണ്ടെത്താതെ തനിക്ക് വിശ്രമമില്ലെന്ന് മസ്‌കറ്റ് പറഞ്ഞു. കൊലപാതകത്തിനെതിരേ രാജ്യം ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ വ്യക്തിപരമായും രാഷ്ട്രീയമായും തുറന്നെതിർത്തിട്ടുള്ള വ്യക്തിയാണ് ഗലീഷ്യയെങ്കിലും അവർക്കുനേരെയുണ്ടായ ആക്രമണത്തെ ന്യായീകരിക്കാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News