എംഎല്‍എമാര്‍ക്ക് സ്വര്‍ണ ബിസ്ക്കറ്റ് നല്‍കണമെന്ന് കര്‍ണാടക സ്പീക്കര്‍‍; വിവാദ വാര്‍ഷികത്തിന് 30 കോടി

ബംഗളുരു: നിയമസഭയുടെ അറുപതാം വാര്‍ഷികം ഉജ്വലാമാക്കാന്‍ എല്ലാ എം എല്‍ എമാര്‍ക്കും സ്വര്‍ണ ബിസ്ക്കറ്റ്നല്‍കാനാണ് കര്‍ണാടക സ്പീക്കര്‍ കെ ബി കൊലിവാഡിന്‍റെ നിര്‍ദേശം. സംസ്ഥാന ചിഹ്നം പതിപ്പിച്ച 13 ഗ്രാംബിസ്ക്കറ്റാണ് എം എല്‍ എമാര്‍ക്ക് നല്‍കേണ്ടത്.

ഒരു സ്വര്‍ണ ബിസ്കറ്റിന് വേണ്ടിവരുക 55,000 രൂപ മാത്രം. ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഈ സ്വര്‍ണ ബിസക്റ്റ് ലഭിക്കും. ഇരുസഭകളിലേയും അംഗങ്ങള്‍ക്കായി സ്വര്‍ണ ബിസ്കറ്റിന് മാത്രം ചെലവാകുക മൂന്ന് കോടി രൂപ മാത്രം. ഇതിന് പുറമെ വിധാന്‍ സൗധയുടെ ചെറിയ മാതൃകയും അംഗങ്ങള്‍ക്ക് നല്‍കും.

ആഘോഷ സമ്മാനങ്ങള്‍ എം എല്‍ എമാര്‍ക്ക് മാത്രമല്ല. നിയമസഭാ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്   വെള്ളിപാത്രങ്ങളാണ്. ഇതിനോരോന്നിനും ആറായിരത്തോളം രുപ വീതമാകും.

ഈ മാസം 25, 26 തീയതീകളിലാണ് നിയമസഭയുടെ വാര്‍ഷികാഘോഷം. വാര്‍ഷികത്തോടനുബന്ധിച്ച് ആഘോഷങ്ങള്‍ക്കായി 27 കോടി രൂപയുടെ ബജറ്റാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് നിലപാട്

എന്നാല്‍ സ്പീക്കര്‍ നല്‍കിയ സ്വര്‍ണ ബിസ്കറ്റ് നിര്‍ദേശം സംസ്ഥാന ധനമന്ത്രാലയം തള്ളിയതായി റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ ബംഗളുരുവില്‍ തിരിച്ചെത്തിയശേഷം ഈ നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ നടപടിയുണ്ടാകും.

അതേസമയം ആഘോഷങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കുമായി ധൂര്‍ത്ത് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് വര്‍ക്കിങ്ങ് പ്രസിഡന്‍റ് ദിനേശ് ഗുണ്ടുറാവു പറഞ്ഞു. പ്രതിപക്ഷമായ ബി ജെ പിയും സര്‍ക്കാര്‍
നീക്കത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News