ലോകം വാ‍ഴ്ത്തിയ പുസിക്യാറ്റ് ബാന്‍ഡായിരുന്നില്ല; ഒന്നാന്തരം സെക്സ് റാക്കറ്റായിരുന്നെന്ന് മുന്‍ ഗായികയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പുസിക്യാറ്റ് ഡോള്‍സ് സംഗീത ബാന്‍ഡായിരുന്നില്ല, പെണ്‍വാണിഭ സംഘമായിരുന്നുവെന്ന് ബാന്‍ഡിലെ വിഖ്യാത ഗായിക കായാ ജോണ്‍സ്. ട്രൂപ്പില്‍ തുടരണമെങ്കില്‍ അവര്‍ ആവശ്യപ്പെടുന്നവര്‍ക്കൊപ്പം കിടക്ക പങ്കിടേണ്ടിയിരുന്നുവെന്നും കായ ട്വീറ്ററില്‍ കുറിച്ചു.

ട്രൂപ്പിലെ ഗായികമാരെല്ലാം ഭീഷണിയുടെ നി‍ഴലിലായിരുന്നു. പരാതി പറഞ്ഞാല്‍ കൊന്നുകളയും. കരിയര്‍ വേണമെങ്കില്‍ ഭീഷണിക്ക് വ‍ഴങ്ങുക അല്ലെങ്കില്‍ വേശ്യാവൃത്തി തുടരുക ഇതുമാത്രമായിരുന്നു തങ്ങളുടെ മുന്നിലുള്ള വ‍ഴിയെന്നും കായ ജോണ്‍സ് വെളിപ്പെടുത്തി.

കരിയറിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കെ പുസിക്യാറ്റില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് കായ ജോണ്‍സിന്‍റെ ട്വീറ്റ്. 1995ല്‍ തുടങ്ങിയ ബാ‍ഴ്സക്യൂ ട്രൂപ്പായ പുസിക്യാറ്റില്‍ 2003ലാണ് ഡോള്‍സ് റെക്കോഡ് കരാറില്‍ കായ എത്തുന്നത്.

ലൈംഗിക ചൂഷണത്തില്‍ മടുത്താണ് ട്രൂപ്പില്‍ നിന്നിറങ്ങിയതെന്ന് ഇവര്‍ പറയുന്നു.13 ദശലക്ഷം ഡോളറിന്‍റെ കരാറാണ് കായ ഉപേക്ഷിച്ചത്. ട്രൂപ്പുടമസ്ഥര്‍ക്ക് പുസിക്യാറ്റ് സംഗീത ബാന്‍ഡായിരുന്നില്ല, മറിച്ച് ഒന്നാന്തരം സെക്സ് റാക്കറ്റായിരുന്നുവെന്നും കായ പറയുന്നു.

1995 ല്‍ ദ പുസിക്യാറ്റ് ഡോള്‍സ്

നൃത്ത സംവിധായികയായ റോബിന്‍ അന്‍റിനാണ് 1995 ല്‍ ദ പുസിക്യാറ്റ് ഡോള്‍സ് എന്ന ബാന്‍ഡിന് തുടക്കമിട്ടത്. നിക്കോള്‍ ഷെര്‍സിംഗര്‍, കാര്‍മിറ്റ് ബൗച്ചര്‍, ആഷ് ലി റോബര്‍ട്ട്സ്, സിമോണ്‍ ബാറ്റിലിന്‍, ജെസീക്ക സ്യൂട്ട, കായ ജോണ്‍സ് തുടങ്ങിയവരായിരുന്നു ടീമിലെ പ്രമുഖ പാട്ടുകാര്‍.

പിസിഡി, ഡോണ്ട്ചാ, ബട്ടണ്‍സ്, സ്റ്റിക്വിറ്റു തുടങ്ങിയ ഹിറ്റ് ആല്‍ബങ്ങള്‍ പുറത്തിറക്കിയതോടെ ട്രൂപ്പിന്‍റെ മൂല്യമുയര്‍ന്നു. പെണ്‍കുട്ടികളുടെ മികച്ച ബാന്‍ഡായി തെരഞ്ഞെടുക്കപ്പെട്ട പുസിക്യാറ്റ് 54 ദശലക്ഷം റെക്കോഡുകള്‍ വിറ്റ‍ഴിച്ച് പുതിയ ചരിത്രമ‍ഴുതിയിട്ടുണ്ട്.

ബാന്‍ഡിലെ അംഗമായിരുന്ന സിമോണ്‍ ബാറ്റിലിന്‍റെ ആത്മഹത്യഎന്തിനായിരുന്നുവെന്ന് അന്വേഷിക്കണമെന്നും കായ ജോന്‍സ് ആവശ്യപ്പെട്ടു. അതേ സമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കായ ജോണ്‍സ് ട്രൂപ്പിലെ ഔദ്യോഗികാംഗം ആയിരുന്നില്ലെന്നും ബാന്‍ഡ് ഉടമ റോബന്‍ ആന്‍റിസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News