കോഹ്‌ലിയും അനുഷ്‌കയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു?; വൈറലായ ചിത്രങ്ങളുടെ പിന്നിലെന്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരസുന്ദരി അനുഷ്‌കയും തമ്മിലുള്ള പ്രണയം അങ്ങാടിപാട്ടാണ്. പലപ്പോഴും ഇരുവരും പ്രണയം തുറന്നുപറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോഴിതാ വിരാടും അനുഷ്‌കയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പരക്കുന്നത്. അണിഞ്ഞൊരുങ്ങി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

‘വിരുഷ്‌ക’ ആരാധകര്‍

‘വിരുഷ്‌ക’ ആരാധകര്‍ ചിത്രം ആഘോഷിക്കുകയാണ്. എന്നാല്‍ ചിത്രം വിവാഹ നിശ്ചയ വേദിയില്‍ നിന്നുള്ളതല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു പ്രമുഖ വസ്ത്ര ബ്രാന്‍ഡിന്റെ പരസ്യത്തിന്റെ ഷൂട്ടിനായി വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും ഒന്നിച്ചപ്പോഴുള്ള ചിത്രമാണ് വൈറലായിരിക്കുന്നത്.

വിരുഷ്‌ക എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. പ്രണയം വിവാഹത്തിലേക്ക് വഴിമാറിയാല്‍ ആരാധകര്‍ ഹാപ്പിയാണെന്നതാണ് ചിത്രം ഏറ്റെടുത്തവര്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News