ഓഹരിവിപണികള്‍ വീണ്ടും നഷ്ടത്തില്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികള്‍ വൂണ്ടും നഷ്ടത്തില്‍. മൂന്നുദിവസം നേട്ടത്തിലായിരുന്ന സൂചികകള്‍ ലാഭമെടുപ്പിനെതുടര്‍ന്നാണ് നഷ്ടത്തിലായത്. സെന്‍സെക്‌സ് 33 പോയന്റ് താഴ്ന്ന് 32,599ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തില്‍ 10,215ലുമായിരുന്നു വ്യാപാരം.

776 ഓഹരികള്‍ നഷ്ടത്തില്‍

ബിഎസ്ഇയിലെ 926 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 776 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, മാരുതി സുസുകി, എസ്ബിഐ എന്നിവ നേട്ടത്തിലാണ്.

അതേസമയം ഇന്‍ഫോസിസ്, ലുപിന്‍, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News