സച്ചിനും റിച്ചാര്‍ഡ്‌സിനും കൊഹ്‌ലിക്കും ഡിവില്ലേഴ്‌സിനും സാധിക്കാത്ത അവിശ്വസനീയ നേട്ടവുമായി പാക് താരം ബാബര്‍ അസം

ദുബൈ: ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്ന നേട്ടമാണ് പാക്കിസ്ഥാന്‍ താരം ബാബര്‍ അസം സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ അപൂര്‍വ്വ നേട്ടമാണ് ബാബറിന് കൈവന്നത്.

ഒരു രാജ്യത്ത് കളിക്കുമ്പോള്‍ തുടച്ചയായി അഞ്ച് ഏകദിന മത്സരത്തിലും സെഞ്ച്വറി നേടുന്ന ആദ്യതാരം എന്ന റെക്കോര്‍ഡാണ് ബാബര്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തത്.

ദുബൈയില്‍ നടക്കുന്ന പരമ്പരയില്‍ രണ്ട് ഏകദിനത്തിലും ബാബര്‍ മൂന്നക്കം പിന്നിട്ടു. നേരത്തെ 2016 ല്‍ വിന്‍ഡീസിനെതിരെ മൂന്ന് ഏകദിനങ്ങളില്‍ തുടര്‍ച്ചയായി സെഞ്ചുറി കുറിച്ചിരുന്നു.

അത്ഭുതപ്രകടനം

അന്ന് 120, 123, 117 എന്നിങ്ങനെയായിരുന്നു താരം അടിച്ചുകൂട്ടിയത്. ശേഷം ഇപ്പോഴാണ് ദുബൈയില്‍ പാക്കിസ്ഥാനും ബാബറും കളിക്കാനെത്തിയത്.

ആദ്യ ഏകദിനത്തില്‍ 103 റണ്‍സ് നേടിയ ബാബര്‍ ഇന്നലെ 101 റണ്‍സാണ് അടിച്ചെടുത്തത്. ബാബറിന്റെ സെഞ്ചുറി മികവില്‍ രണ്ടാം ഏകദിനത്തില്‍ 32 റണ്‍സിന് പാക്കിസ്ഥാന്‍ ശ്രീലങ്കയെ തകര്‍ത്തു.

220 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയെ 187 റണ്‍സിന് പുറത്താക്കികയായിരുന്നു. 112 റണ്‍സുമായി നായകന്‍ ഉപുല്‍ തരംഗ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News